എറണാകുളം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ച നെടുമ്പാശേരി അന്തരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറക്കാന്‍ തീരുമാനം. ഇതിനായി ജില്ലാഭരണകൂടം പ്രത്യേക കര്‍മപദ്ധതി രൂപീകരിക്കും. വിമാനത്താവളത്തില്‍ ജോലി ചെയ്‌ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കും.
നെടുമ്പാശേരി വിമാനത്താവളം തുറക്കാന്‍ ധാരണ - കൊവിഡ്
ജില്ലാ ഭരണകൂടം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു
വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി ആരംഭിച്ച സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിലേക്കു മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രാഥമിക പരിശോധന നടത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്‍റെ പരിഗണനയിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത്. തുറമുഖത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റ് പ്രതിനിധികളും അവലോകന യോഗത്തില്‍ പങ്കെടുത്തു.