കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റത്തിനെതിരായ നടിയുടെ ഹർജി, ജഡ്‌ജി പിന്മാറി - വിചാരണക്കോടതി

സിബിഐ കോടതിയിൽ നിന്ന് ജില്ലാ സെ‌ഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയത് ചോദ്യം ചെയ്‌ത് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് കേരള ഹൈക്കോടതി ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയത്.

actress attack case  Justice Kauser Edappagath  survivor plea  kochi  അതിജീവിത സമർപ്പിച്ച ഹർജി  കേരള ഹൈക്കോടതി ജസ്‌റ്റിസ്  കൗസർ എടപ്പഗത്ത്  പിന്മാറി  വിചാരണക്കോടതി  ജഡ്‌ജി പിന്മാറി
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റത്തിനെതിരായ നടിയുടെ ഹർജി, ജഡ്‌ജി പിന്മാറി

By

Published : Aug 19, 2022, 2:22 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്‌ജി പിൻമാറി. കേരള ഹൈക്കോടതി ജസ്‌റ്റിസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. സിബിഐ കോടതിയിൽ നിന്ന് ജില്ല സെ‌ഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയത് ചോദ്യം ചെയ്‌താണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

ജഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നായിരുന്നു ആവശ്യം. നേരത്തെ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. ഇതോടെ അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബഞ്ചായിരിക്കും ഇനി പരിഗണിക്കുക.

സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജ‍ഡ്‌ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമാണ് ഹർജിയിലെ വാദം. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

എന്നാൽ മറ്റൊരു അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇത് നിയമപരമല്ലെന്നും ഹർജിയിൽ അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details