കൊച്ചി:മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പൊലീസ് വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇന്ന് വീണ്ടും പരിശോധന നടത്തിയത്.
പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഹോട്ടല്‍ അധികൃതര്‍ മാറ്റിയതായാണ് സംശയിക്കുന്നത്. അപകടം നടന്ന സമയത്ത് ഡ്രൈവര്‍ മദ്യപിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കുന്നതിനാണ് ഇവര്‍ അവസാനം സന്ദര്‍ശിച്ച ഹോട്ടിലിലെ സിസിടിവി പൊലീസ് പരിശോധിച്ചത്.
ALSO READ:ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്: ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
ഇവിടെ ഡിജെ പാര്‍ട്ടി ഉള്‍പ്പടെ നടന്നിരുന്നു. ഇവിടെ നിന്നാവാം ഡ്രൈവര്‍ മദ്യപിച്ചത് എന്നാണ് പൊലിസ് സംശയിക്കുന്നത്. കാര്‍ ഡ്രൈവറായ മാള സ്വദേശി അബ്‌ദുല്‍ റഹ്‌മാനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അറസ്‌റ്റ് ചെയ്‌തിരുന്നു.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ തിങ്കളാഴ്‌ച ആശുപത്രി വിട്ടതോടെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. നവംബർ ഒന്നിന് പുലർച്ചെയായിരുന്നു ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ ദാരുണമായ അപകടം നടന്നത്. ഫോർട്ട് കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു കാർ അപകടത്തിൽ പെട്ടത്.
ALSO READ:രാജസ്ഥാനില്‍ ട്രക്കും ബസും കൂട്ടിയിച്ച് തീപിടിച്ചു; 11 പേര്‍ക്ക് ദാരുണാന്ത്യം
നിയന്ത്രണം വിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിനിയുമായ അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിനിയുമായ അഞ്‌ജന ഷാജൻ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി കെഎ മുഹമ്മദ് ആഷിഖ് കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് മരിച്ചത്.