ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: 5 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ് - Kochi news

പ്രതിക്കായി ബെംഗളൂരുവിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്

knife attack on woman at Kochi  യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം  പ്രതിക്കായി ബംഗ്ലൂരുവിലേക്ക് തെരച്ചില്‍  കലൂരിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച  knife attack on woman at Kochi investigation  crime news  ക്രൈം വാര്‍ത്തകള്‍  കൊച്ചി വാര്‍ത്തകള്‍  Kochi news
കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്
author img

By

Published : Dec 7, 2022, 5:00 PM IST

എറണാകുളം: കൊച്ചി കലൂരിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രതിയെ കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങളില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രതി ഫാറൂഖിന് വേണ്ടി ബെംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്.

കുറ്റകൃത്യം നടത്തിയ ശനിയാഴ്‌ച തന്നെ പ്രതി കേരളം വിട്ടുവെന്നാണ് എറണാകുളം നോർത്ത് പൊലീസ് കണ്ടെത്തിയത്. ബെംഗളൂരു ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലേക്ക് പ്രതി കടന്നിരിക്കാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്. സ്‌പായിലെ ജോലി അറിയാവുന്ന പ്രതി മെട്രോ നഗരങ്ങളിലെത്തി ജോലി തേടാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്.

കൂടുതൽ സാധ്യതയുള്ള ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. സംഭവ ശേഷം പ്രതിയുടെ ഫോൺ പ്രവർത്തിക്കുന്നില്ല. ഫോണിന്‍റെ ഐ.എം.ഇ.എ. നമ്പർ സൈബർ സെല്ലിന്‍റെ സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചതായി കണ്ടെത്തിയിട്ടില്ല. ആക്രമണം നടത്താൻ ഉപയോഗിച്ചിരുന്ന ബൈക്ക് ഇയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്‌ചയാണ് കലൂർ ആസാദ് റോഡിൽ ബംഗാൾ സ്വദേശിനി സന്ധ്യ(25)യെ സുഹൃത്തായ ഉത്തരാഖണ്ഡ് സ്വദേശി ഫാറൂഖ് വെട്ടി പരിക്കേല്‍പ്പിച്ചത്. കൊല്ലത്ത് ഒരു സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്ന ഫാറൂഖും, സന്ധ്യയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായതോടെ സന്ധ്യ കൊച്ചിയിലേക്ക് താമസം മാറി കലൂരിലെ ബ്യൂട്ടി പാർലറിൽ ജോലി ചെയ്‌തുവരികയായിരുന്നു.

ഇതിനിടെയാണ് സന്ധ്യയെ പിന്തുടർന്നെത്തിയ ഫാറൂഖ് തൃപ്പൂണിത്തുറയിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ശനിയാഴ്‌ച കലൂർ ആസാദ് റോഡിലൂടെ സുഹൃത്തിനോടൊപ്പം നടന്നുപോകുകയായിരുന്ന
സന്ധ്യയുമായി ബൈക്കിലെത്തിയ ഫാറൂഖ് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ വാക്കത്തികൊണ്ട് കഴുത്തിൽ വെട്ടാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ സന്ധ്യ ഇടതു കൈ കൊണ്ട് തടഞ്ഞതോടെയാണ് കൈയ്‌ക്ക് ഗുരുതരമായി വെട്ടേറ്റത്. നാട്ടുകാർ ഓടിക്കൂടിയതോടെയാണ് വാക്കത്തി ഉപേക്ഷിച്ച് ഫാറൂഖ് സംഭവ സ്ഥലത്ത് നിന്ന് ബൈക്കിൽ കടന്നുകളഞ്ഞത്. ഇടതുകൈയ്ക്കും പുറത്തും ആഴത്തിലുള്ള മുറിവേറ്റ സന്ധ്യയെ ആദ്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിലും ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details