എറണാകുളം :Kochi: കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന കനാല്‍ നവീകരണ പദ്ധതിയുമായി കെ.എം.ആര്‍.എല്‍. പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് കോസ്‌റ്റൽ സോൺ മാനേജ്‌മെന്‍റ് അതോറിറ്റിക്ക് സമര്‍പ്പിച്ചു. അനുമതി കിട്ടിയ ശേഷം ടെണ്ടര്‍ നടപടികൾ തുടങ്ങും.
Canal Renovation: കൊച്ചി നഗരത്തിലെ കനാലുകള്‍ ബന്ധിപ്പിച്ച് ഗതാഗത യോഗ്യമാക്കുന്ന ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീ ജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്‌റ്റം പദ്ധതി സംബന്ധിച്ച് പുതുക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കേരള കോസ്‌റ്റല്‍ സോണ്‍ മാനേജ്‌മെന്‍റ് അതോറിറ്റിക്ക് സമര്‍പ്പിച്ചത്.
പദ്ധതിയിലുള്‍പ്പെട്ട കനാലുകളില്‍ മാത്രം കനാല്‍ ലോക്‌ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കോസ്‌റ്റല്‍ സോണ്‍ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ ആശങ്ക കണക്കിലെടുത്ത് അതൊഴിവാക്കിയാണ് പദ്ധതി റിപ്പോര്‍ട്ട് പുതുക്കി നല്‍കിയത്.
KMRL: പദ്ധതിയുമായി ബന്ധപ്പെട്ട പ്ലാനുകള്‍ അന്തിമമാക്കുകയും ആവശ്യമായ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര-പേരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവ പുനരുദ്ധാരണം നടത്തി യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഇതില്‍ ഇടപ്പള്ളി കനാല്‍ പൂര്‍ണമായും സഞ്ചാര യോഗ്യമാക്കി വാട്ടര്‍ മെട്രോയുടെ ഏരൂര്‍, ചേരാനല്ലൂര്‍ ജട്ടികളുമായി ബന്ധിപ്പിക്കും.