എറണാകുളം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള സർക്കാരും ജർമ്മൻ ഫണ്ടിംഗ് ഏജൻസിയായ കെ.എഫ്.ഡബ്ല്യുവും ചേര്‍ന്ന് വാട്ടർ മെട്രോ പദ്ധതിയുടെ അനുബന്ധ നടപടികള്‍ക്കുള്ള കരാർ ഒപ്പിട്ടു. വാട്ടർ മെട്രോ പദ്ധതിയുടെ പ്രവർത്തനത്തിനും പരിപാലനശേഷി വർധിപ്പിക്കുന്നതിനുള്ള ആവശ്യങ്ങൾ തിരിച്ചറിയുന്നതിനുമാണ് കരാർ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി അൽകേഷ് കുമാർ ശർമ്മ, കേരള സർക്കാരിന്റെ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ , അർബൻ ഡവലപ്മെന്‍റ് ആൻഡ് മൊബിലിറ്റി പ്രോജക്ട് മാനേജർ ആഞ്ചെലിക്ക സ്വിക്കി എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പിട്ടത്.
വാട്ടര്‍ മെട്രോ; തുടര്‍ നടപടികള്‍ക്കുള്ള കരാര്‍ ഒപ്പിട്ടു - കൊച്ചി
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി അൽകേഷ് കുമാർ ശർമ്മ, കേരള സർക്കാരിന്റെ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ , അർബൻ ഡെവലപ്മെന്റ് ആൻഡ് മൊബിലിറ്റി പ്രോജക്ട് മാനേജർ ആഞ്ചെലിക്ക സ്വിക്കി എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്
വാട്ടര്‍ മെട്രോ:തുടര്‍ നടപടികള്‍ക്കുള്ള കരാര്‍ ഒപ്പിട്ടു
വാട്ടർ മെട്രോയുടെ അനുബന്ധ നടപടികളുടെ ഭാഗമായി കരാറിൽ ഒപ്പുവെച്ചതിൽ സന്തോഷമുണ്ടെന്നും ഇത് വാട്ടർ മെട്രോയുടെ ജീവനക്കാർക്കുള്ള പരിശീലനത്തിന് കൂടുതൽ കരുത്ത് പകരുമെന്നും എം.ഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കെ.എം.ആർ.എൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : Dec 9, 2019, 8:23 PM IST