കേരളം

kerala

ETV Bharat / state

ഭൂതത്താൻകെട്ടിൽ വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചു

തുണ്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹമ്മദ് റാഫി, ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റേഞ്ചർ ജയൻ ജെ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘമാണ് വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തിയത്.

By

Published : Apr 22, 2021, 2:57 PM IST

kl_ekm_visual_vaatu_klc10006  ernakulam  kothamangalam  വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചു  എറണാകുളം  ഭൂതത്താൻകെട്ട്
ഭൂതത്താൻകെട്ടിൽ വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചു

എറണാകുളം: ഭൂതത്താൻകെട്ട് ഭാഗത്ത് വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചു. പെരിയാർ തീരത്ത് ഒറ്റപ്പെട്ട ഭാഗത്താണ് ഇവ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് തുണ്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹമ്മദ് റാഫി, ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റേഞ്ചർ ജയൻ ജെ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘം നടത്തിയ പരിശോധനയിൽ വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തുകയും തുടർന്ന് 600 ലിറ്റർ വാറ്റ് പിടിക്കുകയും ചെയ്തു. വാറ്റു കേന്ദ്രങ്ങൾ നടത്തിയവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് വനപാലകർ പറഞ്ഞു. അന്വേഷണ സംഘത്തിൽ ഫോറസ്റ്റ് ഓഫീസർമാരായ രഘു, ഡായി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ, ഡ്രൈവർ ബിപിൻ ലാൽ, വാച്ചർ ഘോഷ് എന്നിവരും പങ്കെടുത്തു.

ABOUT THE AUTHOR

...view details