കൊച്ചി: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതുമയും വൈവിധ്യങ്ങളും നിറഞ്ഞ ഉല്‍പ്പന്നങ്ങളുമായി സ്കൂള്‍ വിപണികളും സജീവമായി. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളോട് കൂടിയ ബാഗുകളാണ് വിപണിയിലെ താരം. ആൺകുട്ടികൾക്ക് അവഞ്ചേഴ്സും സ്പൈഡർമാനുമാണ് കൂടുതൽ താല്പര്യമെങ്കില്‍, പെൺകുട്ടികൾക്ക് ബാർബി, ഡോറ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളോടാണ് കൂടുതൽ പ്രിയമെന്ന് വ്യാപാരികൾ പറയുന്നു.
വിസ്മയം തീര്‍ത്ത് സ്കൂള്‍ വിപണി: ഭീഷണിയായി ഓണ്‍ലൈന്‍ വ്യാപാരം - school opening
ജിഎസ്ടിയും ഓൺലൈൻ വ്യാപാരവും സജീവമായതും സ്കൂള്‍ വിപണി പ്രതിസന്ധിയിലാണെന്ന് വ്യാപാരികൾ പറയുന്നു.
വില അൽപം കൂടുതലാണെങ്കിലും പുതിയ അധ്യയന വർഷം മികവുറ്റതാക്കാൻ ഒരുങ്ങുകയാണ് രക്ഷിതാക്കളും കുട്ടികളും. 400 മുതൽ 1500 രൂപ വരെയാണ് ബാഗുകളുടെ വില. ചെറിയ കുട്ടികൾക്കുള്ള വാട്ടർ ബോട്ടിലും കുടകളും വരെ ആകർഷകമായ രീതിയിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ജിഎസ്ടിയും ഓൺലൈൻ വ്യാപാരം സജീവമായതും വിപണിയെ പ്രതിസന്ധിയിലാക്കുന്നെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ വിപണിയില്‍ പരമാവധി പുതുമ നിറച്ച് വെല്ലുവിളികളെ അതിജീവിക്കാനാണ് വ്യാപാരികളുടെ ശ്രമം. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളോടുളള ആരാധന വ്യാപാരികൾക്ക് മുതൽക്കൂട്ടാണ്.