കൊച്ചി: പാലാരിവട്ടം മേൽപ്പാലം ക്രമക്കേടില്‍ എൽഡിഎഫ് സമരം അപഹാസ്യമെന്ന് ബിഡിജെഎസ്. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കേണ്ടവർ സമരം ചെയ്യുന്നത് എന്തിനാണെന്നും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി തഴവ സഹദേവൻ ചോദിച്ചു. പാലാരിവട്ടം മേൽപ്പാലം ക്രമക്കേടിന് ഉത്തരവാദികളായവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബിഡിജെഎസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: എൽഡിഎഫ് സമരം അപഹാസ്യമെന്ന് ബിഡിജെഎസ് - bdjs
അഴിമതിയിൽ പങ്കുള്ളതിനാലാണ് ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
നിർമ്മാണ ക്രമക്കേടിന്‍റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ഇടത്- വലത് മുന്നണികൾ ശ്രമിക്കുന്നത്. അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുന്നത് എന്തിനാണ്. അഴിമതിയിൽ പങ്കുള്ളതിനാലാണ് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കോടികൾ പൊതുഖജനാവിൽ നിന്നും നഷ്ടം സംഭവിച്ച സാഹചര്യത്തിൽ അഴിമതി നടത്തിയവരിൽ നിന്നും പണം തിരിച്ചുപിടിക്കണമെന്നും ബിഡിജെഎസ് ആവശ്യപ്പെട്ടു.