കൊച്ചി: വിറ്റാമിൻ ചേർത്ത മിൽമയുടെ പുതിയ പാക്കറ്റ് പാല്‍ ഇനി എറണാകുളത്തും. വിറ്റാമിൻ എയും വിറ്റാമിൻ ഡിയും ചേർത്ത് സമ്പുഷ്ടീകരിച്ച പുതിയ മിൽമ പാലാണ് എറണാകുളം മേഖലയിൽ പുറത്തിറക്കുന്നത്.
മിൽമ പാൽ ഇനി പുതിയ രൂപത്തിലും ഭാവത്തിലും - Kochi
വിറ്റാമിന്‍ എ, ഡി എന്നിവ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച പുതിയ മില്‍മ പാല്‍ എറണാകുളത്തെ വിപണികളിലേക്കും.
![മിൽമ പാൽ ഇനി പുതിയ രൂപത്തിലും ഭാവത്തിലും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3403010-941-3403010-1559026294664.jpg)
ഇന്ത്യയിൽ 60 ശതമാനത്തോളം വരുന്ന ആളുകൾക്ക് വിറ്റാമിൻ എയുടെയും ഡിയുടെയും കുറവുള്ളതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി കണ്ടെത്തിയിരുന്നു. ഇവരുടെ നിർദ്ദേശ പ്രകാരമാണ് നാഷണൽ ഡയറി ഡെവലപ്പ്മെന്‍റ് ബോര്‍ഡ്, ഇന്ത്യ ന്യൂട്രീഷ്യന്‍ ഇനിഷ്യേറ്റീവ്, ടാറ്റ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെ പാല്‍ പുറത്തിറക്കുന്നതെന്ന് മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു.
ഈ മാസം മുപ്പതോടെ എറണാകുളം,കോട്ടയം,തൃശൂര്‍,കട്ടപ്പന ഡയറികളില്‍ നിന്ന് വിതരണം ആരംഭിക്കും. വിറ്റാമിനുകൾ ഉൾപ്പെട്ട പാലിന് ഉൽപാദന ചിലവ് ഉയരുമെങ്കിലും ഉപഭോക്താക്കളിൽനിന്ന് നിലവിലെ വിലയെ ഈടാക്കുകയുള്ളു. വയനാട്, തിരുവനന്തപുരം മേഖലകളിൽ നേരത്തെ വിപണിയിലിറക്കി ജനപ്രിയമായ പുതിയ മിൽമ പാലാണ് എറണാകുളം മേഖലയിൽ എത്തിക്കുന്നത്. പുതിയ സംരംഭത്തോടെ മിൽമ എറണാകുളം മേഖലാ യൂണിയൻ ഈ സാമ്പത്തിക വർഷം 11.3 കോടി രൂപയുടെ ലാഭമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.