കേരളം

kerala

ETV Bharat / state

തുറമുഖ വികസനം; മത്സ്യ മേഖലയുടെ വളര്‍ച്ച പ്രയോജനപ്പെടുത്തണമെന്ന് കെ എസ് ശ്രീനിവാസൻ - എം പി ഇ ഡി എ

കൊച്ചി തുറമുഖം നേട്ടത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോഴും മത്സ്യ വിഭവങ്ങളുടെ പങ്ക് വളരെ ചെറുതാണെന്ന് എംപിഇഡിഎ ചെയർമാൻ കെ എസ് ശ്രീനിവാസൻ.

കൊച്ചി തുറമുഖ വാര്‍ഷികം

By

Published : May 29, 2019, 1:12 PM IST

Updated : May 29, 2019, 2:06 PM IST

കൊച്ചി: നഗരത്തിന്‍റെ വികസനത്തില്‍ കൊച്ചി തുറമുഖം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് എംപിഇഡിഎ ചെയർമാൻ കെ എസ് ശ്രീനിവാസൻ. കൊച്ചി തുറമുഖത്തിന്‍റെ വാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി തുറമുഖം നേട്ടത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോഴും മത്സ്യ വിഭവങ്ങളുടെ പങ്ക് വളരെ ചെറുതാണെന്ന് കെ എസ് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. മത്സ്യമേഖലയിലെ വളർച്ച കൂടി പ്രയോജനപ്പെടുത്തി തുറമുഖത്തിന്‍റെ കുതിപ്പ് വേഗത്തിലാക്കണം. ശീതീകരണ സംവിധാനത്തോട് കൂടിയ ഗതാഗതം വികസിപ്പിക്കണമെന്നും കെ എസ് ശ്രീനിവാസന്‍ പറഞ്ഞു. വാർഷിക ദിനത്തില്‍ പൊതുജനങ്ങൾക്ക് കപ്പൽ സന്ദർശിക്കുവാനുള്ള അവസരവും ഒരുക്കിയിരുന്നു. കപ്പൽ സന്ദർശിക്കുന്നതിനായി നിരവധി ആളുകളാണ് തുറമുഖത്ത് എത്തിയത്.

തുറമുഖ വികസനം

കഴിഞ്ഞ വര്‍ഷം മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാരെ പുരസ്കാരം നൽകി ആദരിച്ചു. തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചെയർമാൻ എ വി രമണ, ചീഫ് എഞ്ചിനീയര്‍ ജി വൈദ്യനാഥൻ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : May 29, 2019, 2:06 PM IST

ABOUT THE AUTHOR

...view details