കേരള പൊലീസ് ആനുവൽ ക്രിക്കറ്റ് ടൂർണ്ണമെന്‍റ്: കൊച്ചി സിറ്റി പൊലീസിന് കിരീടം - കേരള പോലീസ് ആനുവൽ ക്രിക്കറ്റ് ടൂർണ്ണമെന്‍റ്
ആതിഥേയരായ തൃശൂർ ജില്ലാ പൊലീസ് ടീമിനെയാണ് കൊച്ചി സിറ്റി പൊലീസ് ടീം പരാജയപ്പെടുത്തിയത്
![കേരള പൊലീസ് ആനുവൽ ക്രിക്കറ്റ് ടൂർണ്ണമെന്‍റ്: കൊച്ചി സിറ്റി പൊലീസിന് കിരീടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3590200-587-3590200-1560834535072.jpg)
കൊച്ചി സിറ്റി പൊലീസിന് കിരീടം
കൊച്ചി: തൃശ്ശൂരിൽ നടന്ന 46മത് കേരള പൊലീസ് ആനുവൽ ഗെയിംസ് ആൻഡ് അത്‌ലറ്റിക് മീറ്റ് 2019 ലെ ക്രിക്കറ്റ് ടൂർണ്ണമെന്‍റിൽ കൊച്ചി സിറ്റി പൊലീസ് ടീമിന് കിരീടം. കേരള പൊലീസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ആതിഥേയരായ തൃശൂർ ജില്ലാ പൊലീസ് ടീമിനെയാണ് കൊച്ചി സിറ്റി പൊലീസ് ടീം പരാജയപ്പെടുത്തിയത്. വിജയം കൈവരിച്ച കൊച്ചി പൊലീസ് ടീമിന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ജി എച്ച് യതീഷ് ചന്ദ്ര ഐപിഎസ് ട്രോഫി സമ്മാനിച്ചു.