കേരളം

kerala

ETV Bharat / state

എറണാകുളത്ത് സ്വകാര്യ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം - fire

കടവന്ത്രയിലുള്ള സ്വപ്നില്‍ അപ്പാർട്ട്മെന്‍റിന്‍റെ പതിനാറാം നിലയിലാണ് തീപിടുത്തമുണ്ടായത്.

അപാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

By

Published : May 18, 2019, 4:30 PM IST

Updated : May 18, 2019, 6:54 PM IST

എറണാകുളം : കൊച്ചി കടവന്ത്രയിലെ സ്വകാര്യ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം. അപ്പാർട്ട്മെന്‍റിന്‍റെ പതിനാറാം നിലയിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ തീ പടര്‍ന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട അപ്പാർട്ട്മെന്‍റ് ജീവനക്കാരും താമസക്കാരും ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കടവന്ത്രയിലെ രണ്ട് യൂണിറ്റ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചു.

അപ്പാർട്ട്മെന്‍റിന്‍റെ ഏറ്റവും മുകളിലത്തെ നിലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്താണ് തീ പടർന്നത്. ഇവിടെ നിന്നും ഉടന്‍ തന്നെ ആളുകളെ ഒഴിപ്പിച്ചു. പ്രായമായ താമസക്കാരെ മുകളിൽ നിന്നും താഴെ എത്തിക്കുന്നതിനായി ചില്ലുകള്‍ തകര്‍ക്കേണ്ടി വന്നു. ഇതല്ലാതെ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപാര്‍ട്ട്മെന്‍റ് പ്രവര്‍ത്തിക്കുന്നത് നിയമാനുസൃതമായാണെന്നും അധികൃതര്‍ വ്യക്തമാക്കി.

എറണാകുളത്ത് സ്വകാര്യ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം
Last Updated : May 18, 2019, 6:54 PM IST

ABOUT THE AUTHOR

...view details