മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി ആദ്യമായി എഴുതിയ നോവലാണ് ദക്ഷിണായനം കഴിഞ്ഞ്. മനസ്സിൽ തോന്നിയ പല ആശയങ്ങളെയും ഓർമകളെയും അക്ഷരങ്ങളുടെ രൂപത്തിലേക്ക് മാറ്റുകയാണ് ദക്ഷിണായനം കഴിഞ്ഞ് എന്ന നോവലിൽ ഇബ്രാഹിംകുട്ടി ചെയ്തിരിക്കുന്നത്. പുസ്തകത്തിന്‍റെ പ്രകാശനം സംവിധായകനായ സിദ്ധിഖും, അഭിനേതാവും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും ചേർന്ന് നിർവഹിച്ചു.
കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും ഡൽഹിയിലെത്തിയ ഒരു ചെറുപ്പക്കാരൻ പിന്നീട് നാട്ടിലേക്ക് മടങ്ങുന്ന നാളുകളിൽ ഉരുത്തിരിയുന്ന ജീവിത മുഹൂർത്തങ്ങളാണ് നോവലിന്‍റെ ഇതിവൃത്തം. കൃതി പുസ്തകോത്സവത്തിൽ നടന്ന പുസ്തക പ്രകാശനച്ചടങ്ങ് നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു.