എറണാകുളം: വൈപ്പിനിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡി വൈ എഫ് ഐ പ്രവർത്തകർ ആശുപത്രിയിൽ തടഞ്ഞു. ഇന്നലെ രാത്രി ഞാറക്കൽ സർക്കാർ ആശുപത്രിക്ക് മുന്നിലാണ് എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞത്. എസ് എഫ് ഐ- എ ഐ എസ് എഫ് പ്രവർത്തകർ വൈപ്പിൻ സർക്കാർ കോളജിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ എ ഐ എസ് എഫ് കോളജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവരെ സന്ദർശിക്കാൻ രാത്രിയോടെ ആശുപത്രിയിലെത്തി മടങ്ങാൻ തയ്യാറാകുമ്പോഴായിരുന്നു സംഭവം. പിന്നീട് പൊലിസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞു
ഇന്നലെ രാത്രി ഞാറക്കല്‍ ആശുപത്രിയിക്ക് മുന്നില്‍ വെച്ചാണ് സിപിഐ ജില്ല സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്
വൈപ്പിൻ സർക്കാർ കോളേജിലെ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥി
അതേസമയം ജില്ലാ സെക്രട്ടറിയെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞുതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സി പി ഐയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ഇന്ന് നടക്കുന്ന എൽ ഡി എഫ് പാലാരിവട്ടം മേൽപ്പാലം സമരം സി പി ഐ ബഹിഷ്കരിക്കും. ഇരുപാർട്ടികളുടെയും നേതാക്കൾ ഇടപെട്ട് അനുരഞ്ജന ശ്രമവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എ ഐ എസ് എഫ് വൈപ്പിൻ കോളജിലേക്ക് മാർച്ച് നടത്തും