കേരളം

kerala

ETV Bharat / state

നെടുമ്പാശ്ശേരിയില്‍ ഇന്ന് ഹജ്ജ് ക്യാമ്പിന് തുടക്കമായി

2431 പേരാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഇത്തവണ ഹജ്ജ് കർമത്തിനായി യാത്ര തിരിക്കുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള 330 പേരും നെടുമ്പാശ്ശേരിയിൽ നിന്നാണ് യാത്ര തിരിക്കുന്നത്.

നെടുമ്പാശ്ശേരിയില്‍ ഇന്ന് ഹജ്ജ് ക്യാമ്പിന് തുടക്കമായി

By

Published : Jul 14, 2019, 1:08 AM IST

കൊച്ചി: ഹജ്ജ് ക്യാമ്പിന് നെടുമ്പാശ്ശേരിയില്‍ ഇന്ന് തുടക്കമായി. മന്ത്രി കെ ടി ജലീല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ വിമാനം നാളെ പുറപ്പെടും.ഈ മാസം 17 വരെ എട്ട് സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്നുണ്ടാവുക.ഹജ്ജ് കർമ്മം എന്നത് മാനസിക ഐക്യത്തിന്‍റെ വിളംബരമാണെന്ന് അദ്ദേഹം പറഞ്ഞു .ദേശ ഭാഷാ സംസ്കാരത്തിന്‍റെ അതീതമായി സർവ മനുഷ്യരുടെയും ഒത്തു ചേരൽ കൂടിയാണിത്. സത്യസന്ധതയുള്ള നല്ല മനുഷ്യൻ കൂടിയായി ഹജ്ജ് കർമ്മം ചെയ്യുന്നവർ മാറണമെന്നും അദ്ദേഹം പറഞ്ഞു.

നെടുമ്പാശ്ശേരിയില്‍ ഇന്ന് ഹജ്ജ് ക്യാമ്പിന് തുടക്കമായി
2431 പേരാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഇത്തവണ ഹജ്ജ് കർമത്തിനായി യാത്ര തിരിക്കുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള 330 പേരും നെടുമ്പാശ്ശേരിയിൽ നിന്നാണ് യാത്ര തിരിക്കുന്നത്. ഈ വർഷം രണ്ട് എമ്പാർക്കേഷൻ പോയിന്‍റുകളാണ് സംസ്ഥാനത്തുള്ളത്. ഒന്ന് നെടുമ്പാശ്ശേരിയും മറ്റൊന്ന് കരിപ്പൂരുമാണ്. 13,600 പേരാണ് കരിപ്പൂരിൽ നിന്നും യാത്ര തിരിക്കുന്നത്. ഇതിൽ 5699 തീർത്ഥാടകർ യാത്ര തിരിച്ചു കഴിഞ്ഞു. 2000 ത്തിലധികം വനിതകൾ ഇക്കുറി പുരുഷന്മാരുടെ കൂട്ടില്ലാതെ തനിച്ച് ഹജ്ജ് കർമത്തിനായി പോകുന്നുണ്ട്.ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹാജിമാരെല്ലാം സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾക്കല്ലാതെ പൊതു സമൂഹത്തിന്‍റെ നന്മക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.സയ്യിദ് ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. എം എൽ എ മാരായ റോജി എം ജോൺ, അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details