എറണാകുളം: ശമ്പളക്കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് എറണാകുളം പിവിഎസ് മെമ്മോറിയൽ ആശുപത്രിയിലെ ജീവനക്കാർ സമരത്തിൽ. ശമ്പളം ആവശ്യപ്പെട്ട് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ആശുപത്രി കവാടത്തിൽ അനിശ്ചിതകാല ധർണ നടത്തുകയാണ്. 2018 മെയ് മുതൽ ആശുപത്രി ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകിയിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് ജീവനക്കാരോട് സംസാരിക്കാനോ നടപടികൾ സ്വീകരിക്കാനോ മാനേജ്മെന്‍റ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
ശമ്പളമില്ല: ആശുപത്രി ജീവനക്കാർ സമരത്തിൽ - PVS
2018 മെയ് മുതൽ ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ശമ്പളവും ആനുകൂല്യങ്ങളും നൽകിയിട്ടില്ല

ആശുപത്രി ജീവനക്കാർ
ആശുപത്രി ജീവനക്കാർ സമരത്തിൽ
കഴിഞ്ഞ മാർച്ച് 31നു മുൻപായി ശമ്പളക്കുടിശിക നൽകുമെന്ന് മാനേജിങ് ഡയറക്ടർ പി വി മിനി, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
Last Updated : May 6, 2019, 3:05 PM IST