കേരളം

kerala

ETV Bharat / state

ക്യാൻസർ ചികിത്സ; നൂതന മാർഗ്ഗങ്ങൾ താഴെത്തട്ടിലുള്ളവര്‍ക്കും ലഭിക്കുമെന്ന് ആരോഗ്യമന്ത്രി - cancer treatment

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ക്യാൻസർ രോഗം നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള മാർഗങ്ങൾ സിമ്പോസിയങ്ങളിലൂടെ ഉരുത്തിരിയണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ക്യാൻസർ ചികിത്സാ രംഗത്തെ നൂതന മാർഗ്ഗങ്ങൾ താഴെത്തട്ടിലുള്ളവർക്ക് പ്രാപ്യമാക്കുമെന്ന് മന്ത്രി കെ.കെ ഷൈലജ

By

Published : Nov 10, 2019, 2:58 PM IST

Updated : Nov 10, 2019, 3:48 PM IST

എറണാകുളം:ക്യാൻസർ ചികിത്സാ രംഗത്തെ നൂതന മാർഗ്ഗങ്ങൾ താഴെത്തട്ടിലുള്ളവർക്ക് പ്രാപ്യമാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ. കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻ്ററും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് ക്യാൻസർ പ്രതിരോധ വാർഷിക സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പുതിയ ഉപകരണങ്ങൾ മാത്രം ഉണ്ടായാൽ പോരെന്നും പുതിയ ശാസ്ത്രീയ കണ്ടെത്തലുകളും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ക്യാൻസർ ചികിത്സ; നൂതന മാർഗ്ഗങ്ങൾ താഴെത്തട്ടിലുള്ളവര്‍ക്കും ലഭിക്കുമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ രംഗത്തെ നൂതന ഉപകരണങ്ങൾ തെരഞ്ഞെടുക്കുവാൻ സ്റ്റാർട്ടപ്പ് മിഷൻ്റെ സഹായം സർക്കാരിന് ആവശ്യമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ക്യാൻസർ രോഗം നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള മാർഗങ്ങൾ സിമ്പോസിയങ്ങളിലൂടെ ഉരുത്തിരിയണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജനസംഖ്യ അടിസ്ഥാനത്തിൽ ക്യാൻസർ രോഗികളുടെ കണക്ക് തയ്യാറാക്കുന്നതിലൂടെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്നും ജില്ലാ പഞ്ചായത്തിൻ്റെയും കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻ്ററിൻ്റെയും നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ ഈ പ്രവർത്തനം രംഗത്തെ വലിയ മുന്നേറ്റമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മൂന്ന് ദിവസങ്ങളിലായി കേരള സ്റ്റാർട്ടപ്പ് മിഷനിൽ നടന്ന സിമ്പോസിയത്തിൽ ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ വിവിധ മാതൃകകളും സാധ്യതകളും ചർച്ച ചെയ്തു. കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻ്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് നേതൃത്വം നൽകിയ യോഗത്തിൽ ക്യാൻസർ റിസർച്ച് സെൻ്ററിനും മെഡിക്കൽ കോളേജിലേക്കും 50 എക്സറേ റീഡറുകളും അവയുടെ രണ്ട് വർഷത്തെ സർവ്വീസും പ്രസാൻ സൊലൂഷൻസ് പ്രതിനിധി എം.യു സാബു മന്ത്രിക്ക് കൈമാറി.

Last Updated : Nov 10, 2019, 3:48 PM IST

ABOUT THE AUTHOR

...view details