എറണാകുളം:പൊലീസിനെ ആക്രമിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ. കൊച്ചി കിഴക്കമ്പലത്താണ് സംഭവം. കുന്നത്തുനാട് സി.ഐ ഷാജൻ ഉൾപ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 12 മണിയ്‌ക്കാണ് സംഭവം. കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികളാണ് അക്രമത്തിന് പിന്നില്‍. ആക്രമണം നടത്തിയ 150 ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമികൾ രണ്ട് പൊലീസ് വാഹനം കത്തിച്ചു. കമ്പനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾ സംഘർഷാവസ്ഥ സൃഷ്‌ടിച്ചത് നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് ആക്രമണം. 300 ല്‍ അധികം തൊഴിലാളികളാണ് പൊലീസിനെ ആക്രമിച്ചത്.