എറണാകുളം:കിഴക്കമ്പലത്ത് 2021 ലെ ക്രിസ്‌മസ് രാത്രിയില്‍ കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിക്കുകയും ഔദ്യോഗിക വാഹന തകർക്കുകയും ചെയ്‌ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 175 പേര്‍ക്കെതിരെ 524 പേജ് ഉള്‍പ്പെട്ടതാണ് കുറ്റപത്രം. കോലഞ്ചേരി ജുഡീഷ്വൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്.
പ്രതികൾ ജാർഖണ്ഡ്, നാഗാലാന്‍ഡ്, അസം, ഉത്തർപ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്. നിയമ വിരുദ്ധമായി സംഘം ചേർന്ന് കലാപം നടത്തൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.