എറണാകുളം: കൈറ്റ് പദ്ധതി ഈ വര്‍ഷം മുതല്‍ ഹയര്‍ സെക്കണ്ടറി തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ രൂപീകരിച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്‍റെ സംസ്ഥാനതല ക്യാമ്പ് കളമശ്ശേരിയിലെ കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈറ്റ് പദ്ധതി പ്ലസ് ടു തലത്തിലേക്കും വ്യാപിപ്പിക്കും: സി രവീന്ദ്രനാഥ് - സി രവീന്ദ്രനാഥ്
കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിലോ ആനിമേഷനിലോ താല്‍പര്യമുള്ള വിദ്യാർഥികള്‍ക്ക് കൂടുതല്‍ അറിവു പകരാനും അവസരങ്ങള്‍ ലഭ്യമാക്കാനുമുള്ള പദ്ധതിയാണ് കൈറ്റ്
സി രവീന്ദ്രനാഥ്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ പൊതുവിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ഒന്നര വര്‍ഷം മുമ്പാണ് സ്‌കൂളുകളില്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ തുടങ്ങിയത്. റവന്യൂ ജില്ലാതല ക്യാമ്പുകളില്‍നിന്ന് തെരഞ്ഞെടുത്ത 231 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് നാളെ സമാപിക്കും
.
Last Updated : Aug 9, 2019, 12:03 AM IST