എറണാകുളം: കോതമംഗലം വടാട്ടുപാറയില്‍ രാജവെമ്പാലയെ പിടികൂടി. പനംചുവട് തോട്ടിലും പരിസരങ്ങളിലുമായി ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പാമ്പിനെ കണ്ടത്.
തൊഴിലുറപ്പ് ജോലിക്കിടെ കണ്ടത് കൂറ്റൻ രാജവെമ്പാല, വനം വകുപ്പ് ജീവനക്കാരെത്തി പിടികൂടി - കോതമംഗലത്ത് പാമ്പിനെ പിടികൂടി
കോടനാട് വൈൽഡ് ലൈഫ് റെസ്ക്യൂ ടീം എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്.
വടാട്ടുപാറയില്‍ രാജവെമ്പാലയെ പിടികൂടി
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇവരെ നിര്‍ദ്ദേശ പ്രകാരം കോടനാട് വൈൽഡ് ലൈഫ് റെസ്ക്യൂ ടീം എത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ ഉള്‍ക്കാട്ടില്‍ വിടുമെന്ന് അധികൃതര്‍ അറിയിച്ചു.
Also Read: ഉരഗ രാജാവ്; കടിക്കുന്നത് അപൂർവം, കടിച്ചാല്‍ വേണ്ടത് അതിവേഗ ചികിത്സ