കേരളം

kerala

ETV Bharat / state

കിഫ്‌ബി മസാല ബോണ്ട്: 'ആവർത്തിച്ച് സമൻസുകൾ അയച്ചതിൽ ന്യായീകരണമില്ല'; തുടർസമൻസുകൾ മരവിപ്പിച്ച് ഹൈക്കോടതി

രണ്ട് മാസത്തേക്കാണ് കിഫ്‌ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് മുൻ ധനമന്ത്രി തോമസ് ഐസക്കിന് തുടർ സമൻസുകൾ അയക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചത്.

Kerala HC  KIIFB masala bond  KIIFB masala bond case  thomas issac ED summons  Kerala High court on KIIFB masala bond  KIIFB  കിഫ്‌ബി മസാല ബോണ്ട്  ഹൈക്കോടതി കിഫ്‌ബി മസാല ബോണ്ട്  മുൻ ധനമന്ത്രി തോമസ് ഐസക്ക്  മുൻ ധനമന്ത്രി തോമസ് ഐസക്ക് കിഫ്‌ബി മസാല ബോണ്ട്  കിഫ്ബി സിഇഒ കെ എം എബ്രഹാം  തോമസ് ഐസക്ക്  എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്  എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് തോമസ് ഐസക്ക്  എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് തോമസ് ഐസക്ക് സമൻസ്
കിഫ്‌ബി മസാല ബോണ്ട്: തുടർസമൻസുകൾ മരവിപ്പിച്ച് ഹൈക്കോടതി

By

Published : Oct 10, 2022, 3:33 PM IST

Updated : Oct 10, 2022, 6:17 PM IST

എറണാകുളം:കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് താത്കാലിക ആശ്വാസം. തോമസ് ഐസക്ക് അടക്കമുള്ളവർക്ക് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അയച്ച തുടർ സമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചു. രണ്ട് മാസത്തേക്ക് ഈ കേസുമായി ബന്ധപ്പെട്ട് സമൻസ് അയക്കരുതെന്ന് കോടതി നിർദേശിച്ചു.

എന്നാൽ കേസിൽ ഇഡിക്ക് അന്വേഷണം തുടരാം. ഇഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.

ഇഡി നടപടി ന്യായീകരണമില്ലാത്തത്: തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവർക്ക് ആവർത്തിച്ച് സമൻസുകൾ അയച്ച എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് നടപടി ന്യായീകരണമില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്‌ബിയും നൽകിയ ഹർജികളിലായിരുന്നു ജസ്റ്റിസ് വി.ജി അരുണിന്‍റെ ഇടപെടൽ.

ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക്ക്: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2021 മാർച്ചിലായിരുന്നു ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ഫെമ നിയമ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടന വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു അന്വേഷണം.

എന്നാൽ കിഫ്‌ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നാണ് തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്‍റെയും വാദം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ കക്ഷിചേർത്തു: തോമസ് ഐസക്ക് അടക്കമുള്ളവരോട് ഈ കേസുമായി ബന്ധപ്പെട്ട് ഇഡി വിശദാംശങ്ങൾ തേടുന്നതിന്‍റെ കാര്യകാരണങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല എന്ന് ജസ്റ്റിസ് അരുൺ വ്യക്തമാക്കി. എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സമൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്ക് നൽകിയ ഹർജിയിലും കിഫ്ബി നൽകിയ ഹർജിയിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൈക്കോടതി കക്ഷി ചേർത്തു. ഇതുസംബന്ധിച്ച് ആർബിഐയോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ആർബിഐയുടെ വിശദീകരണം കേട്ട ശേഷമേ ഹർജികളിൽ അന്തിമ വിധിയുണ്ടാകൂ.

മസാല ബോണ്ടുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തർക്ക വിഷയമായ ഫെമ നിയമലംഘനം ഉണ്ടായിട്ടുണ്ടോ എന്നത് വ്യക്തമാക്കേണ്ടത് റിസർവ് ബാങ്കാണ്. അതുകൊണ്ടാണ് ആർബിഐയേയും ഹൈക്കോടതി കക്ഷി ചേർത്തിരിക്കുന്നത്.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം: മസാല ബോണ്ടിൽ നിന്ന് ലഭിച്ച പണം റിയൽ എസ്റ്റേറ്റിലേക്ക് വകമാറ്റി ചെലവാക്കിയോ എന്ന് അന്വേഷിക്കണമെന്നാണ് ഇഡി അറിയിച്ചിട്ടുള്ളത്. വസ്‌തുതകൾ ശേഖരിക്കാനും സത്യം കണ്ടെത്താനുമാണ് അന്വേഷണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കഴിഞ്ഞ തവണ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.

എന്നാൽ വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും കുടുംബാംഗങ്ങളുടെത് അടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും തോമസ് ഐസക്ക് വാദിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനാണ് പണം വിനിയോഗിക്കുന്നതെന്ന് കിഫ്ബിക്കു വേണ്ടി ഹാജരായ എജി വാദിച്ചു.

മസാല ബോണ്ടിൽ നിയമലംഘനം നടന്നിട്ടില്ല. നിയമസഭ നിരാകരിച്ച കിഫ്ബി മസാല ബോണ്ട് സംബന്ധിച്ച പരാമർശമടങ്ങിയ സി.ഐ.ജി റിപ്പോർട്ടാണ് എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിന് ഉപയോഗിക്കുന്നത്. 2018ലാണ് മസാല ബോണ്ട് അവസാനമായി പുറത്തിറക്കിയത്. എന്നാൽ അന്വേഷണം നടക്കുന്നത് ഇപ്പോഴാണെന്നും ഹർജിക്കാർ വ്യക്തമാക്കി. ഹർജികൾ നവംബർ 15ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Last Updated : Oct 10, 2022, 6:17 PM IST

ABOUT THE AUTHOR

...view details