കേരളം

kerala

ETV Bharat / state

'അസൗകര്യമുണ്ട്'; കിഫ്‌ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

KIIFB Masala Bond മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്ന് കാണിച്ചാണ് ഹാജരാകാന്‍ അസൗകര്യം ഉള്ളതായി തോമസ് ഐസക് ഇഡിയെ അറിയിച്ചത്. ഐസക്കിന്‍റെ അപേക്ഷ പരിഗണിച്ച് ഇഡി വീണ്ടും നോട്ടിസ് അയച്ചേക്കും.

case against Thomas Isaac  KIIFB Masala Bond case  കിഫ്‌ബി മസാല ബോണ്ട്  തോമസ് ഐസക്
kiifb-masala-bond-case-thomas-isaac-will-not-appear-before-ed

By ETV Bharat Kerala Team

Published : Jan 12, 2024, 9:42 AM IST

എറണാകുളം :കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല (KIIFB Masala Bond case Thomas Isaac will not appear before ED). മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടന്ന് ഐസക് ഇഡിയെ അറിയിച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്നും അദേഹം ഇഡിയെ അറിയിച്ചിട്ടുണ്ട്.

ഐസക്കിന്‍റെ അപേക്ഷ പരിഗണിച്ച് ഇഡി വീണ്ടും നോട്ടിസ് അയക്കാനാണ് സാധ്യത (ED case against Thomas Isaac). കഴിഞ്ഞ ആറാം തീയതിയായിരുന്നു ജനുവരി 12ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഇഡി നോട്ടിസ് നൽകിയത്. കൊച്ചിയിലെ ഇഡി മേഖല ഓഫിസിൽ നേരിട്ട് ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നത്.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതം ആയിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാല ബോണ്ട് (KIIFB Masala Bond case) കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ‎വിദേശ നാണ്യ വിനിമയ നിയമം ഫെമയുടെ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടന വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു അന്വേഷണം. 2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്. എന്നാൽ കിഫ്ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല എന്നാണ് തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്‍റെയും വാദം. കിഫ്ബിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്.

ബന്ധുക്കളുടെ അടക്കം പത്ത് വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ഹാജരാക്കണമെന്നും ഇഡി ആദ്യ തവണ നൽകിയ സമൻസിൽ അവശ്യപ്പെട്ടിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി നോട്ടിസ് അയച്ചെന്ന തോമസ് ഐസക്കിന്‍റെ ഹർജിയിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെട്ടിരുന്നു. വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, കുടുംബാംഗങ്ങളുടെതടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. തുടർന്ന് തോമസ് ഐസക്കിന് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.

തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവക്കാൻ ആയിരുന്നു അന്ന് ഹൈക്കോടതി നിർദേശിച്ചത്. തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ സമൻസ് അയച്ചത്. അതേസമയം, തോമസ് ഐസക് വീണ്ടും ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് നടത്തുന്നത്.

ABOUT THE AUTHOR

...view details