എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ ഇ.ഡിയ്ക്ക് ഹൈക്കോടതി അനുമതി നൽകി(kiffb).ഐസക്കിന് സമൻസ് അയയ്ക്കരുതെന്ന ഇടക്കാല ഉത്തരവ് പരിഷ്കരിച്ചു കൊണ്ടാണ് കോടതി നടപടി. അന്വേഷണവുമായി ഇഡിയ്ക്ക് മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.(Thomas issac) കേസിൽ നേരത്തെ തോമസ് ഐസകിന് ഇ.ഡി സമൻസ് അയയ്ക്കുന്നത് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
കിഫ്ബി മസാല ബോണ്ട്(massala bond) കേസിൽ മുൻ മന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ ഇ.ഡിയ്ക്ക് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.തോമസ് ഐസക്കിന് സമൻസ് അയയ്ക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള മുൻ ഇടക്കാല ഉത്തരവ് പരിഷ്കരിച്ചുകൊണ്ടാണ് കോടതി നടപടി. അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.തോമസ് ഐസക്കിനടക്കം പുതിയ സമൻസ് അയയ്ക്കാൻ തയ്യാറാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി അനുമതി നൽകിയത്.