എറണാകുളം: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്ന് കേസുകളിലെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. സ്ഥാപനത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ബന്ധപ്പെട്ടിരുന്നില്ല. ആരെയും വഞ്ചിച്ചിട്ടില്ല, സ്ഥാപനം നഷ്‌ടത്തിലായതിനെ തുടർന്നാണ് നിഷേപകർക്ക് പണം തിരിച്ച് നൽകാൻ കഴിയാതെ വന്നതെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്; ഖമറുദ്ദീന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - Khamaruddin's bail application
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നും ഖമറുദ്ദീൻ കോടതിയെ അറിയിച്ചു
ഖമറുദ്ദീന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഖമറുദ്ദീന്‍റെ ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർക്കും. തട്ടിപ്പിൽ ഖമറുദ്ദീന് പങ്കുണ്ട്, ജ്വല്ലറികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ഖമറുദ്ദീൻ നിയന്ത്രിച്ചിരുന്നു. ജ്വല്ലറി തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ കോടതിയെ അറിയിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.