എറണാകുളം: കെവിൻ വധക്കേസ് പ്രതിക്ക് മർദനമേറ്റെന്ന പരാതിയില്‍ ജയിൽ ഡിജിപിയുടെ റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്‌തി. നടന്ന സംഭവങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ വിശദീകരണമില്ലെന്നും ആവശ്യമെങ്കിൽ ജയിൽ ഡിജിപിയെ നേരിട്ട് വിളിച്ച് വരുത്തേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഉച്ചയ്‌ക്ക് 1.45ന് വീണ്ടും പരിഗണിക്കും.
കെവിൻ വധക്കേസ് പ്രതിക്ക് ജയിലില്‍ മര്‍ദനം; ജയിൽ ഡിജിപിയുടെ റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്‌തി - എറണാകുളം
കേസ് ഉച്ചയ്‌ക്ക് 1.45ന് വീണ്ടും പരിഗണിക്കും
കെവിൻ വധക്കേസ് പ്രതിക്ക് മർദനം; ജയിൽ ഡിജിപിയുടെ റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്‌തി
പ്രതിയായ ടിറ്റു ജെറോമിന് ജയിലിൽ മർദനമേറ്റെന്നും കാണാൻ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഹർജി നേരത്തെ പരിഗണിച്ച കോടതി ജയിൽ ഡിജിപിയുടെ റിപ്പോർട്ട് തേടിയിരുന്നു.