എറണാകുളം: കെവിൻ വധക്കേസിലെ ഒമ്പതാം പ്രതി ടിറ്റു ജെറോമിന് ജയിലിൽ മർദ്ദനമേറ്റെന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ജില്ലാ ജഡ്‌ജിയും, ഡി.എം.ഒയും പൂജപ്പുര സെൻട്രൽ ജയിലിൽ നേരിട്ടെത്തി പരിശോധന നടത്തണം. ജയിൽ ഐ ജി ഇന്ന് തന്നെ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
കെവിൻ വധക്കേസിലെ പ്രതിക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ അന്വേഷണം - പൂജപ്പുര സെൻട്രൽ ജയിൽ
ജില്ലാ ജഡ്‌ജിയും, ഡി.എം.ഒയും പൂജപ്പുര സെൻട്രൽ ജയിലിൽ നേരിട്ടെത്തി പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം.
കെവിൻ വധക്കേസിലെ പ്രതിക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ അന്വേഷണം
ടിറ്റു ജെറോമിന് ഗുരുതര പരിക്ക് ഉണ്ടന്ന് ജില്ലാ ജഡ്‌ജി ഹൈകോടതിയെ അറിയിച്ചു. വിദഗ്ദ്ധ ചിക്തസയ്ക്കായി പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി ആവിശ്യപ്പെട്ടു. കേസ് തിങ്കളാഴ്‌ച കോടതി വീണ്ടും പരിഗണിക്കും.
Last Updated : Jan 8, 2021, 7:47 PM IST