എറണാകുളം: കെവിൻ വധക്കേസിലെ ഒമ്പതാം പ്രതി ടിറ്റു ജെറോമിന് ജയിലിൽ മർദ്ദനമേറ്റെന്ന പരാതിയില്‍ ടിറ്റുവിന്‍റെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം. ബന്ധപ്പെട്ട മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തണം. തുടര്‍ന്ന് ടിറ്റുവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ടിറ്റുവിന്‍റെ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി നിർദ്ദേശം.
കെവിന്‍ വധക്കേസ് പ്രതിയെ മർദിച്ച സംഭവം;ടിറ്റുവിന്‍റെ മൊഴി രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി - കെവിൻ വധക്കേസ് പ്രതി ടിറ്റു
ബന്ധപ്പെട്ട മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. സംഭവത്തിൽ ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി അതൃപ്‌തി രേഖപ്പെടുത്തി. നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരണമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രണ്ടാഴ്ച്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
സംഭവത്തിൽ ജയില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കഴിഞ്ഞ വെള്ളിയാഴ്‌ച കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി അതൃപ്‌തി രേഖപ്പെടുത്തി. നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരണമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രണ്ടാഴ്ച്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
ആശുപത്രിയില്‍ വെച്ച് ടിറ്റുവിനെ കാണാന്‍ അനുവദിച്ചില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഹൈക്കോടതി നേരിട്ട് വിശദീകരണവും തേടി. വീഡിയോകോണ്‍ഫറന്‍സ് വഴി ഒരു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജാരാകാൻ നിർദേശിക്കുകയായിരുന്നു. കോടതി ഉത്തരവ് ലഭിക്കാത്തതിനെ തുടർന്നാണ് ടിറ്റുവിനെ കാണാനുള്ള അനുമതി നിഷേധിച്ചതെന്നായിരുന്നു കമ്മീഷണറുടെ മറുപടി. കമ്മിഷണറുടെ മറുപടിയിലും കോടതി അതൃപ്‌തി അറിയിച്ചു.