എറണാകുളം: വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി. ഹർജിയിലെ ആവശ്യങ്ങൾ നില നിൽക്കുന്നതല്ലെന്ന് കോടതി വിലയിരുത്തി. കേന്ദ്ര സർക്കാർ പുതിയ ഐടി നിയമങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഹർജി
ഇപ്പോൾ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി. കുമളി സ്വദേശി ഓമനക്കുട്ടൻ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്. പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്‌സ് ആപ്പിന് നിർദേശം നൽകണം. വാട്‌സ് ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു.
വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി - കേന്ദ്ര ഐടി ചട്ടങ്ങൾ
ഐടി നിയമങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഹർജിക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് ഹൈക്കോടതി നിരീക്ഷണം.
വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
Also Read: വാട്ട്സ് ആപ്പ് നിരോധിക്കണം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വാട്‌സ് ആപ്പ് ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ വാട്‌സ് ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിച്ചിരുന്നു.