എറണാകുളം:കേരള സർവകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയംഗത്തെ ഒരു മാസത്തിനകം സെനറ്റ് നാമനിര്‍ദേശം ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. രണ്ട് സെനറ്റ് അംഗങ്ങള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിൽ ചാൻസലർക്ക് ഉത്തരവാദിത്തമില്ലെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു.
സെര്‍ച്ച് കമ്മിറ്റിയംഗത്തിന്‍റെ നാമനിര്‍ദേശം; സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി - Kerala university
കേരള സർവകലാശാല വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയംഗത്തെ നാമനിര്‍ദേശം ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.
സെര്‍ച്ച് കമ്മിറ്റിയംഗത്തിന്‍റെ നാമനിര്‍ദേശം
ഇത് കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌തത്. വിസി നിയമന നടപടികൾ വേഗത്തിലാക്കണമെന്ന ഹർജിയിലായിരുന്നു സെർച്ച് കമ്മിറ്റിയംഗത്തെ നാമനിർദേശം ചെയ്യാനും തുടര്‍ നടപടികള്‍ ചാന്‍സലര്‍ക്ക് സ്വീകരിക്കാമെന്നുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹർജിയിൽ ഡിവിഷൻ ബെഞ്ച് പിന്നീട് വിശദ വാദം കേൾക്കും.