കൊച്ചി: രാഷ്ട്രീയ കൗതുകം പേറി ഓസ്ട്രേലിയൻ മന്ത്രിമാരുടെ കേരള സന്ദർശനം. ഓസ്ട്രേലിയയിലെ ഷാഡോ മന്ത്രിമാരായ നിക് വേക്ലിങ്ങ്, ബ്രാഡ് ബാറ്റിൻ എന്നിവരാണ് കാലടിയും മലയാറ്റൂരും സന്ദർശിച്ചത്. നിക്ക് വേക്ലിങ്ങ് പരിസ്ഥിതിയുടേയും, ബ്രാഡ് ബാറ്റിൻ എമർജൻസി സർവ്വീസിന്‍റെയും ചുമതല വഹിക്കുന്ന മന്ത്രിമാരാണ്.4 ദിവസത്തെ കേരള സന്ദർശനത്തിനാണ് ഇവർ എത്തിയത്. പോസ്റ്ററുകളും തോരണങ്ങളും തലങ്ങും വിലങ്ങും നടക്കുന്ന അനൗൺമെന്‍റുകളും കണ്ടതോടെ രാഷ്ട്രീയ പ്രചരണത്തെ പറ്റിയായി ഇവരുടെ അന്വേഷണം. കാലടിയിൽ നിന്നുമാണ് ഇവരുടെ സന്ദർശന പരിപാടി ആരംഭിച്ചത്.
കൗതുകം പേറി ഓസ്ട്രേലിയൻ മന്ത്രിമാരുടെ കേരള സന്ദർശനം
പോസ്റ്ററുകളും തോരണങ്ങളും തലങ്ങും വിലങ്ങും നടക്കുന്ന അനൗൺസ്മെന്‍റുകളും കണ്ടതോടെ രാഷ്ട്രീയ പ്രചരണത്തെ പറ്റിയായി ഇവരുടെ അന്വേഷണം.
ആദിശങ്കര ജന്മഭൂമി ക്ഷേത്രം, മലയാറ്റൂർ സെന്‍റ് തോമസ് പള്ളി, കുരിശുമുടി അടിവാരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ അസിസ്റ്റന്‍റ് മാേനജർ സൂര്യനാരായണ ഭട്ടിന്‍റെയും, സെന്‍റ് തോമസ് പളളി വികാരി ഫാ: വർഗീസ് മണവാളന്‍റെയും നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. പിന്നീട് പള്ളിയിലെ പൗരാണികതയെ കുറിച്ച് ചോദിച്ചറിയുകയും തുടർന്ന് കുരിശുമുടി അടിവാരം സന്ദർശിക്കുകയും ചെയ്തു. തീർത്ഥാടകരോട് വിശേഷങ്ങൾ തിരക്കി. കുട്ടികളുമൊത്ത് സെൽഫിയും എടുത്തു.
പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് മന്ത്രിമാർ പറഞ്ഞു.അടുത്ത ദിവസങ്ങളിൽ വിവിധ വീടുകൾ സന്ദർശിക്കുകയും തെരഞ്ഞെടുപ്പ് പര്യടനങ്ങളിൽ പങ്കെടുക്കുകയും ചെയ്യും.