എറണാകുളം:ഇഡിയുടെ ഇടപെടൽ കിഫ്ബിയുടെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നും, എൻഫോഴ്സ്മെന്‍റ് അന്വേഷണം അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി 5 എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു. കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.
ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 73,000 കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്‍റെ പേര് പറഞ്ഞ് ഇഡി ശ്രമിക്കുന്നു. റിസർവ് ബാങ്കിന്‍റെ അനുമതിയോടെയുള്ള മസാല ബോണ്ട് നിയമാനുസൃതമാണ്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദേശിച്ചിട്ടുള്ള സാഹചര്യത്തിൽ ഇഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണ് എന്നും പൊതു താൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തോമസ് ഐസക് ഹാജരാകില്ല: മുൻ ധനമന്ത്രി തോമസ് ഐസക് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. എന്തിന് ഹാജരാകണം എന്ന കാര്യത്തിൽ വ്യക്തത തേടി ഐസക് ഇഡിക്ക് കത്തയച്ചു. കിഫ്‌ബി രേഖകളുടെ കസ്റ്റോഡിയൻ താൻ അല്ല.