എറണാകുളം :രണ്ടാം പിണറായി സർക്കാരിന്‍റെ പ്രഥമ ബജറ്റ് നിരാശാജനകമെന്ന് കേരള മർച്ചന്‍റ് ചേംബർ ഓഫ് കൊമേഴ്‌സ്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ വ്യാപാര സമൂഹത്തിന് സന്തോഷം പകരുന്ന ഒന്നുമില്ലെന്ന് പ്രസിഡന്‍റ് ജി. കാർത്തികേയൻ പറഞ്ഞു. കഴിഞ്ഞതിന്‍റെ തുടർച്ചയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. കൊവിഡിന്‍റെ അധിക ചെലവ് കൂടി ഉൾപ്പെടുത്തിയുള്ള ബജറ്റായിരിക്കുമെന്ന് പ്രതീക്ഷിച്ചു. ആരോഗ്യ മേഖലയെ സമഗ്രമായി പരിഗണിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചതെങ്കിൽ പോലും വ്യാപാര സമൂഹം വർഷങ്ങളായി ആവശ്യപ്പെടുന്ന ആരോഗ്യ ഇൻഷുറന്‍സ് പദ്ധതി പരിഗണിക്കപ്പെട്ടില്ല.
ബജറ്റ് നിരാശാജനകം ; വ്യാപാരമേഖലയെ പരിഗണിച്ചില്ലെന്ന് മർച്ചന്‍റ് ചേംബർ ഓഫ് കൊമേഴ്‌സ് - എറണാകുളം
വ്യാപാര സമൂഹം വർഷങ്ങളായി ആവശ്യപ്പെടുന്ന ആരോഗ്യ ഇൻഷുറന്‍സ് പദ്ധതി പരിഗണിക്കപ്പെട്ടില്ലെന്ന് മര്‍ച്ചന്‍റ് ചേംബര്‍ ഓഫ് കൊമേഴ്‌സ്.
Also Read:ബജറ്റ് തീർത്തും നിരാശാജനകം, വ്യാപാരികള്‍ക്ക് ആനുകൂല്യങ്ങളില്ല :ടി.നസുറുദ്ദീൻ
ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടും ഈ മേഖലയിലെ വ്യാപാരികളുടെ ആവശ്യങ്ങള്‍ സർക്കാർ പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. രണ്ടായിരം കോടിയുടെ പാക്കേജിനെ കുറിച്ച് പറയുമ്പോഴും വ്യാപാര സമൂഹത്തിന് പ്രയോജനപ്പെടുന്നതെന്തെങ്കിലും ഉണ്ടോയെന്ന് വിശദാംശങ്ങൾ ലഭിക്കുമ്പോൾ മാത്രമേ വ്യക്തമാവുകയുള്ളൂ. പ്രവാസിമേഖലയും കാർഷികമേഖലയുമൊക്കെ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ബജറ്റിൽ വ്യാപാര മേഖലയ്ക്ക് പ്രാധാന്യം ലഭിച്ചിട്ടില്ല. വ്യാപാര മേഖലയെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന സംശയമാണ് തങ്ങൾക്കുള്ളതെന്നും ചേംബർ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.