കൊച്ചി : അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം നല്‍കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്കി. സാമ്പത്തിക ലേലത്തിൽ പങ്കെടുത്ത കെഎസ്ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നിയമ നടപടിക്ക് ഒരുങ്ങിയത്. കേന്ദ്രസർക്കാർ വിമാനത്താവളം സ്വകാര്യവൽക്കരിക്കാനായി സ്വീകരിക്കുന്ന നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമർപ്പിച്ചത്.
തിരുവന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണം: ഹര്‍ജിയുമായി സർക്കാർ ഹൈക്കോടതിയില്‍ - സർക്കാർ
തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് അദാനി ഗ്രൂപ്പിന് കിട്ടിയത്. 50 വർഷത്തേക്കാണ് നടത്തിപ്പ് അവകാശം. ഇതിനെതിരെയാണ് സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസി ഹർജി നൽകിയത്.
തിരുവന്തപുരം വിമാനത്താവളം
സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ കേന്ദ്രസർക്കാർ തെറ്റിച്ചെന്നുള്ളതാണ് സർക്കാരിന്റെ വാദം. ഭൂമി ഏറ്റെടുക്കാൻ മുടക്കിയ തുകയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനത്തിന് നൽകാമെന്ന വ്യവസ്ഥ കേന്ദ്രം പാലിക്കാതെ വന്നപ്പോൾ നഷ്ടപരിഹാരമായി 324 കോടി രൂപ നൽകിയാണ് സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റാർക്കും ഭൂമി കൈമാറരുതെന്ന വ്യവസ്ഥയുള്ളതായും ഹർജിയിൽ പറയുന്നുണ്ട്.