കേരളം

kerala

ETV Bharat / state

'വടക്കഞ്ചേരി അപകടം ഹൃദയഭേദകം'; റോഡ് നിയമങ്ങൾ കർശനമാക്കണമെന്ന് ഹൈക്കോടതി - എറണാകുളം

വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.

ഹൈക്കോടതി  വടക്കഞ്ചേരി  vadakkancheri accident  high court  kerala high court  എറണാകുളം  വടക്കഞ്ചേരി അപകടം
'വടക്കഞ്ചേരി അപകടം ഹൃദയഭേദകം'; റോഡ് നിയമങ്ങൾ കർശനമാക്കണമെന്ന് ഹൈക്കോടതി

By

Published : Oct 7, 2022, 8:22 PM IST

എറണാകുളം:അശ്രദ്ധയോടുള്ള ഡ്രൈവിങ് അവസാനിപ്പിക്കാൻ കർശന നടപടി വേണമെന്ന് ഹൈക്കോടതി. റോഡ് സുരക്ഷിതമാക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിക്കണം. വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.

വടക്കഞ്ചേരി അപകടത്തിൽ ഹൈക്കോടതി നിർദേശിച്ച പ്രകാരം ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് നേരിട്ട് ഹാജരായാണ് വിശദീകരണം നൽകിയത്.അപകടത്തിന്‍റെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ശ്രീജിത്ത് കോടതിയിൽ പറഞ്ഞു. എന്നാൽ നിലവിലെ റോഡ് സംസ്‌കാരം മാറേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

വടക്കഞ്ചേരി അപകടം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് നിമിത്തമാകണമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു. റോഡിൽ ബസുകളുടെ മത്സരയോട്ടം അധികാരികൾ കാണുന്നില്ലേയെന്നും കോടതി ചോദ്യമുയർത്തി. വടക്കഞ്ചേരി അപകടം ഹൃദയഭേദകമെന്നും കോടതി ചൂണ്ടിക്കാട്ടി.

അശ്രദ്ധയോടെയുള്ള ഡ്രൈവിങ് അവസാനിപ്പിക്കാൻ കർശന നടപടി വേണം. കൂടാതെ റോഡ് സുരക്ഷിതമാക്കുന്നതിന് എന്തൊക്കെ ചെയ്യാനാകുമെന്ന് അറിയിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കും കോടതി നിർദേശം നൽകി. വടക്കഞ്ചേരി പോലെയുള്ള അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും കാര്യക്ഷമമായ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് മനസിലാകണം.

മിക്ക അപകടങ്ങളും അശ്രദ്ധമൂലമാണ് സംഭവിക്കുന്നത്. ഇത്തരം അപകടങ്ങൾക്ക് കാരണക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണമെന്നും കോടതി പറഞ്ഞു. അമിത വേഗതയുടെ പേരിൽ ഇന്ന് മാത്രം 96 വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്‌. വടക്കഞ്ചേരി അപകടത്തിനു കാരണമായ ടൂറിസ്‌റ്റ് ബസ് വേഗപരിധി ലംഘിച്ചപ്പോൾ തന്നെ രണ്ട് തവണ ഉടമയ്ക്ക് അലർട്ട് പോയിരുന്നുവെന്നും ട്രാൻസ് പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് കോടതിയിൽ വ്യക്തമാക്കി.

അതേസമയം മിക്ക ബസുകളുടെയും ഉടമകൾ പൊലീസുകാരാണെന്നും അതിനാലാണ് നടപടി സ്വീകരിക്കാൻ പൊലീസിന് ഭയമെന്നും ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ കക്ഷിയായ അഭിഭാഷകൻ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്നും കോടതി ഉറപ്പ് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details