പോക്സോ ഉള്‍പ്പെടെയുള്ള കേസുകളില്‍ മോന്‍സന്‍റെ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും - മോന്‍സന്‍ മാവുങ്കലിനെതിരായുള്ള കേസുകള്‍
പീഡന കേസുകളിലെ ജാമ്യഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു.
എറണാകുളം:പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ നൽകിയ ജാമ്യാപേക്ഷകൾ ഹൈക്കൊടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ ഹർജികളിൽ കഴിഞ്ഞ തവണ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ജീവനക്കാരിയായിരുന്ന മറ്റൊരു യുവതിയെ ബലാൽസംഗം ചെയ്തെന്ന കേസിലുമാണ് മോൻസന്‍റെ ജാമ്യഹർജികൾ. കേസിൽ വിചാരണ ആരംഭിച്ചെന്നും ജാമ്യം അനുവദിക്കരുതെന്നും നേരത്തെ ഹർജി പരിഗണിക്കവെ സർക്കാർ നിലപാടു വ്യക്തമാക്കിയിരുന്നു.