കേരളം

kerala

ETV Bharat / state

പാതയോരങ്ങളിലെ ഫ്ലക്‌സ് ബോര്‍ഡുകള്‍, നിയന്ത്രണം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബാധകമെന്ന് ഹൈക്കോടതി

റോഡിന്‍റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്‌സ് ബോര്‍ഡ്, ബാനര്‍, കൊടി തോരണങ്ങള്‍ എന്നിവ അതാത് സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് സര്‍ക്കാരിന് നേരത്തെ തന്നെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഏജന്‍സികളോടും കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

high court  kerala high court  flux boards  high court on flux board issue  kerala high court  flux board issue  ഫ്ലക്‌സ് ബോര്‍ഡുകള്‍  ഹൈക്കോടതി  ഫ്ലക്‌സ് ബോര്‍ഡുകളുടെ നിയന്ത്രണം  സര്‍ക്കാര്‍ ഏജന്‍സി  ഹൈക്കോടതി നിര്‍ദേശം
HC on Flux Board issue

By

Published : Feb 17, 2023, 2:52 PM IST

എറണാകുളം:പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം. റോഡിന്‍റെ വശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും മാറ്റണമെന്ന് സര്‍ക്കാരിന് നേരത്തെ തന്നെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഏജന്‍സികളോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

തദ്ധേശ സ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെ പരിപാടികളുടെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുത്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചുമതലയുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് പുതിയ ഉത്തരവ്.

അതേസമയം, പത്ത് ദിവസത്തിനകം വ്യവസായ വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വ്യവസായ വകുപ്പ് സമര്‍പ്പിച്ച സത്യവാങ്‌മൂലം അനുകൂലിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ, അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ ക്ഷമ ദൗർബല്യമായി കാണരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details