എറണാകുളം: പീഡനത്തിനിരയായവര്‍ക്ക് ജനിച്ച കുട്ടികളുടെ രക്തസാമ്പിൾ ഡിഎൻഎ പരിശോധനയ്ക്കായി എടുക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവുകൾ സ്റ്റേ ചെയ്‌ത് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് കോടതി നടപടി. കെൽസ വിക്‌ടിംസ് റൈറ്റ് സെന്‍റര്‍ പ്രൊജക്‌ട് കോർഡിനേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോടതി കേസെടുത്തത്.
പോക്സോ ഇരകളുടെയടക്കമുള്ളവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളുടെ രക്തസാമ്പിൾ പരിശോധനയാണ് ഹൈക്കോടതി തടഞ്ഞത്. മഞ്ചേരി പോക്സോ കോടതി, കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഉൾപ്പെടെ ഇറക്കിയ ഉത്തരവുകൾക്കാണ് സ്റ്റേ ബാധകം. കെൽസ വിക്‌ടിംസ് റൈറ്റ് സെന്‍റര്‍ നൽകിയ റിപ്പോർട്ട് എജി കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. റിപ്പോർട്ടിന്മേൽ സ്വമേധയാ ഇടപെട്ട കോടതി അഡ്വ. പാർവതി മേനോനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. കേസിനെ ബലപ്പെടുത്തുമെന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പീഡനത്തിരയായവരിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് കീഴ്‌ക്കോടതി നിർദേശിച്ചത്.
എന്നാൽ, ഈ നിർദേശം 2022ലെ ദത്ത് നിയമ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കുഞ്ഞുങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ രഹസ്യാത്മകത ഇല്ലാതെയാക്കുന്നതാണ് എന്നുമായിരുന്നു കെൽസ റിപ്പോർട്ട്. കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന കുടുംബങ്ങളെയും ഡിഎൻഎ പരിശോധന നടപടി ബാധിക്കുമെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
17കാരിയെ പീഡിപ്പിച്ചു; 24കാരന്‍ പിടിയില്‍:17കാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. മെഴുവേലി ഉള്ളന്നൂർ സ്വദേശി പ്രമോദാണ് (24) മെയ് 14ന് അറസ്റ്റിലായത്. ബെംഗളുരുവിൽ നിന്നും ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. മെയ് ഒന്‍പതിനാണ് കൗമാരക്കാരിയെ വീട്ടിൽ നിന്നും ഇയാൾ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് രഹസ്യ വിവരം ലഭിച്ചു.
ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍, പൊലീസ് അന്വേഷണം നടത്തുകയും തുടര്‍ന്ന് ഇയാളുടെ മൊബൈൽ നമ്പർ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തുകയും ചെയ്‌തു. തുടർന്ന്, ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതോടെ, പ്രതിയുടെ പുതിയ ഫോൺ നമ്പർ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് യുവാവ് പെൺകുട്ടിക്ക് വാങ്ങി കൊടുത്ത ഫോണിന്‍റെ നമ്പറിനെക്കുറിച്ചും സൂചന ലഭിച്ചു. ഈ ഫോണ്‍ നമ്പറിനെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലാണ് ഇരുവരും ബെംഗളൂരുവിലുണ്ടെന്ന് വ്യക്തമായത്. ജില്ല അഡീഷണൽ പൊലീസ് സൂപ്രണ്ട് ആർ പ്രദീപ് കുമാറിന്‍റെ നിർദേശപ്രകാരം, അന്വേഷണസംഘം അവിടെയെത്തുകയായിരുന്നു.
READ MORE |17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 24കാരന്‍ പിടിയില്‍
തുടര്‍ന്ന്, മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയശേഷം നിരവധി സ്ഥലങ്ങളിൽ കറങ്ങിനടന്നെന്നും മെയ് 12ന് ബെംഗളുരുവിലെത്തുകയും ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ച് പീഡിപ്പിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്‌ടര്‍ ഡി ദീപുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.