കേരളം

kerala

ETV Bharat / state

കണ്ണൂർ വിസി അധികാര പരിധി മറികടന്ന് പ്രവർത്തിച്ചു; കാസർകോട് പുതിയ കോളജിന്‍റെ അനുമതി റദ്ദാക്കി ഹൈക്കോടതി - കണ്ണൂർ വിസി

മാനദണ്ഡപ്രകാരം കോളജ് അനുവദിക്കാൻ വേണ്ട സ്ഥലം ഇല്ലാതെയാണ് കോളജിന് കണ്ണൂർ വിസി ഭരണാനുമതി നൽകിയതെന്ന് ഹൈക്കോടതി പറഞ്ഞു.

kerala high court slams kannur vc  kannur vc gopinath raveendran kerala high court  new college in kasaragod  High Court cancels permission college in Kasaragod  കണ്ണൂർ വിസിക്കെതിരെ ഹൈക്കോടതി  കാസർകോട് പടന്നയിൽ പുതിയ കോളജിന് അനുമതി  കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ  കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ  കോളജിന് ഭരണാനുമതി  കാസർകോട് കോളജിന്‍റെ അനുമതി റദ്ദാക്കി ഹൈക്കോടതി  കണ്ണൂർ വിസി അധികാര പരിധി മറികടന്ന് പ്രവർത്തിച്ചു  കണ്ണൂർ വിസി  കോളജിന്‍റെ അനുമതി റദ്ദാക്കി ഹൈക്കോടതി
കാസർകോട് പുതിയ കോളജിന്‍റെ അനുമതി റദ്ദാക്കി ഹൈക്കോടതി

By

Published : Oct 11, 2022, 7:53 PM IST

എറണാകുളം: കാസർകോട് പടന്നയിൽ ചട്ടവിരുദ്ധമായി കോളജ് അനുവദിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അധികാരപരിധി മറികടന്ന് തെറ്റായി പ്രവർത്തിച്ചുവെന്ന് ഹൈക്കോടതി. കോളജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. കോളജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു.

പടന്നയിൽ ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്‌സ് ആൻഡ് സയൻസ് കോളജ് അനുവദിക്കാൻ സിൻഡിക്കേറ്റിന്‍റെ അനുമതി ഇല്ലാതെ പരിശോധന നടത്താൻ വൈസ് ചാൻസലർ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ പരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ ഭരണാനുമതിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കിയത്.

മാനദണ്ഡപ്രകാരം കോളജ് അനുവദിക്കാൻ വേണ്ട സ്ഥലം ടി.കെ.സിയ്ക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജികൾ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. അധികാരപരിധി മറികടന്നു പ്രവർത്തിച്ച സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രനെ കോടതി നിശിത ഭാഷയിൽ വിമർശിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details