കേരളം

kerala

ETV Bharat / state

ഓൺലൈൻ ചൂതാട്ടം; വിരാട് കോലിക്കും തമന്നക്കും അജു വർഗീസിനും ഹൈക്കോടതി നോട്ടീസ് - virat kohli tamanna aju varghese online rummy case news update

സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. അഭിഭാഷകൻ പോളി വടക്കൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.

ഹൈക്കോടതി നോട്ടീസ് ഓൺലൈൻ ചൂതാട്ടം വാർത്ത  ഓൺലൈൻ ചൂതാട്ടം വിരാട് കോലി പുതിയ വാർത്ത  ഓൺലൈൻ ചൂതാട്ടം തമന്ന വാർത്ത  ഓൺലൈൻ ചൂതാട്ടം അജു വർഗീസ് വാർത്ത  റമ്മി പരസ്യങ്ങൾ വാർത്ത  virat kohli tamanna aju varghese online rummy case news update  kerala high court online gambling news
വിരാട് കോലിക്കും തമന്നക്കും അജു വർഗീസിനും ഹൈക്കോടതി നോട്ടീസ്

By

Published : Jan 27, 2021, 11:54 AM IST

Updated : Jan 27, 2021, 12:50 PM IST

എറണാകുളം:ഓൺലൈൻ ചൂതാട്ടത്തിനെതിരെ കേരള ഹൈക്കോടതിയുടെ ഇടപെടൽ. റമ്മി പരസ്യങ്ങളുടെ ബ്രാൻഡ് അംബാസഡർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിരാട് കോലി, തമന്ന ഭാട്ടിയ, അജു വർഗീസ് എന്നീ താരങ്ങൾക്കും കോടതി നോട്ടീസ് അയച്ചു. 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.

അഭിഭാഷകൻ പോളി വടക്കൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. ഓൺലൈൻ റമ്മികളി സാമൂഹിക വിപത്തായി മാറുകയാണെന്നും യുവാക്കളെയാണ് ഇത് പ്രധാനമായും ആകർഷിക്കുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ക്രിക്കറ്റ് താരങ്ങളിലൂടെയും സിനിമ താരങ്ങളിലൂടെയുമാണ് റമ്മി കളി പ്രചരിപ്പിക്കുന്നത്. ഓൺലൈൻ റമ്മി വഴി നിരവധി പേർക്ക് പണം നഷ്ട്മായെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.

വിഷയം ഗുരുതരമെന്ന് വിലയിരുത്തിയ കോടതി താരങ്ങൾക്ക് നോട്ടീസ് അയച്ചു. സർക്കാരിൽ നിന്നും വിശദീകരണം തേടാനും ഹൈക്കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പ്ലേഗെയിം 24x7, മൊബൈൽ പ്രീമിയർ ലീഗ് എന്നീ കമ്പനികൾക്കും നോട്ടീസ് അയക്കാൻ കോടതി നിർദേശം നൽകി.

Last Updated : Jan 27, 2021, 12:50 PM IST

ABOUT THE AUTHOR

...view details