എറണാകുളം:ലോക മാതൃഭാഷ ദിനാചരണത്തിന്‍റെ ഭാഗമായിഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി. ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകളാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിൻ്റെതാണ് ഈ ഉത്തരവുകൾ.
ഇന്ത്യയിൽ ആദ്യം; ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ച് ഹൈക്കോടതി - കേരള ഹൈക്കോടതി
രാജ്യത്ത് മുന്‍പ് സുപ്രീം കോടതി മാത്രമാണ് ഇംഗ്ലീഷ് അല്ലാത്ത ഒരു ഭാഷയില്‍ ഉത്തരവ് പ്രസിദ്ധീകരിച്ചിരുന്നത്
ഹൈക്കോടതി
ഇന്ത്യയിൽ ആദ്യമായാണ് ഒരു ഹൈക്കോടതി പ്രാദേശിക ഭാഷയിൽ ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ, 2019ൽ സുപ്രീം കോടതിയും സമാനമായ രീതി പരീക്ഷിച്ചിരുന്നു. ഈ റിപ്പബ്ലിക് ദിനത്തിൽ 1,268 വിധിന്യായങ്ങളായിരുന്നു 13 ഭാഷകളിലായി കോടതി പുറത്തിറക്കിയത്.
കോടതി വ്യവഹാരങ്ങൾ പ്രാദേശിക ഭാഷയിൽ പരിഭാഷപ്പെടുത്തി സാധാരണക്കാരന് കൂടി കാര്യങ്ങൾ മനസിലാക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ സുപ്രീം കോടതിയുൾപ്പെടെ തീരുമാനിച്ചത്.