കേരളം

kerala

ETV Bharat / state

'എംഎസ്എസി പഠിക്കുന്നവര്‍ക്കും ആടിനെ വളര്‍ത്താം', മനോഭാവം മാറ്റണമെന്ന് ഹൈക്കോടതി - പിഎസ്‌സി നിയമനം

പിഎസ്‌സി നിയമനം ലഭിക്കാത്തത് ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആണ് കോടതി പരാമർശം.

kerala high court  psc issue  ഹൈക്കോടതി  പിഎസ്‌സി നിയമനം  കേരളാ ഹൈക്കോടതി
എംഎസ്എസി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം, യുവാക്കളുടെ മാനസീകാവസ്ഥ മാറണമെന്ന് ഹൈക്കോടതി

By

Published : Aug 3, 2021, 5:01 PM IST

Updated : Aug 3, 2021, 5:06 PM IST

എറണാകുളം: എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമെന്ന് ഹൈക്കോടതി. പിഎസ്‌സി നിയമനം ലഭിക്കാത്തത് ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആണ് കോടതി പരാമർശം. യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും കോടതി നിരീക്ഷിച്ചു.

Also Read: പീഡനക്കേസ് പ്രതിയുടെ രാഷ്ട്രീയം മുഖ്യമന്ത്രി മറച്ചു വയ്ക്കുന്നു: വിഡി സതീശൻ

"എംഎസ്എസി പഠിക്കുന്നവര്‍ക്കും ആടിനെ വളര്‍ത്താം. പക്ഷെ അതിന് നമ്മള്‍ തയ്യാറാവില്ല. സര്‍ക്കാര്‍ വരുമാനത്തിന്‍റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനു മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അനുമതിയുള്ളത്. സര്‍ക്കാര്‍ ജോലി മാത്രമേ പറ്റൂ എന്ന നിലപാടാണ് കേരളത്തിലെ യുവാക്കള്‍ക്ക്" ഹൈക്കോടതി വിമർശിച്ചു.

Last Updated : Aug 3, 2021, 5:06 PM IST

ABOUT THE AUTHOR

...view details