കേരളം

kerala

ETV Bharat / state

കെഎസ്‌ആര്‍ടിസിക്കെതിരായ ആക്രമണം: നിയമലംഘനം ഭരണസംവിധാനത്തെ ഭയമില്ലാത്തത് കൊണ്ടെന്ന് ഹൈക്കോടതി - PFI attack on ksrtc

സിംഗിള്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് പിഎഫ്‌ഐ ഹര്‍ത്താലിലെ ആക്രമണം സംബന്ധിച്ച പരാമര്‍ശം ഹൈക്കോടതി നടത്തിയത്.

Kerala high court on PFI strike  കെഎസ്‌ആര്‍ടിസിക്കെതിരായ ആക്രമണം  സിംഗിള്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഹര്‍ജി  സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം  PFI attack on ksrtc  ksrtc single duty petition
കെഎസ്‌ആര്‍ടിസിക്കെതിരായ ആക്രമണം: നിയമലംഘനം ഭരണസംവിധാനത്തെ ഭയമില്ലാത്തത് കൊണ്ടെന്ന് ഹൈക്കോടതി

By

Published : Sep 23, 2022, 8:44 PM IST

എറണാകുളം:നിയമ ലംഘനം നടത്തുന്നത് ഭരണസംവിധാനത്തെ ഭയമില്ലാത്തതു കൊണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കെ.എസ്.ആർ.ടി.സി സിംഗിൾ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഇന്നത്തെ (23.09.2022) പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെയുള്ള അക്രമത്തിനെതിരെ ഹൈക്കോടതി പരാമർശം ഉണ്ടായത്.

ശരിയായ ചിന്തയുള്ളവർ അല്ല ഇത്തരം അക്രമങ്ങൾ നടത്തുന്നത്. നിയമ ലംഘനം നടത്തുന്നത് ഭരണ സംവിധാനത്തോട് ഭയമില്ലാത്തതുകൊണ്ടാണെന്നും ഹൈക്കോടതി പ്രതികരിച്ചു. ഹർത്താലിൽ 70 കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ അക്രമമുണ്ടായെന്നും 53 കേസുകൾ രജിസ്റ്റർ ചെയ്‌തതായും 42 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു.

അതിനിടെ സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം സിംഗിൾ ബഞ്ച് തള്ളി. കെ.എസ്‌.ആര്‍.ടി.സിയെ ലാഭകരമാക്കാൻ നടത്തുന്ന പരിഷ്‌കാരങ്ങളെ തൊഴിലാളികൾ തടസ്സപ്പെടുത്തരുതെന്ന് കോടതി പറഞ്ഞു. എല്ലാ മാസവും 10 നകം ശമ്പളം നൽകാനും സിംഗിൾ ബഞ്ച് ഉത്തരവിട്ടു.

സര്‍ക്കാറിന് വിമര്‍ശനം:കെ.എസ്.ആർ.ടി.സിക്ക് ധനസഹായം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഡിവിഷൻ ബഞ്ച് സർക്കാരിനെ വിമർശിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിതരണം തങ്ങളുടെ ബാധ്യതയല്ല എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്. തുടർന്ന് കെഎസ്ആർടിസിയിൽ ശമ്പളത്തിന് പകരം കൂപ്പൺ എന്ന നിർദേശം സർക്കാർ മുന്നോട്ടു വച്ചു. ഇത് ഡിവിഷൻ ബഞ്ച് അംഗീകരിക്കുകയും ചെയ്തിരുന്നു.

കോടതിയിൽ നിന്നും ഉത്തരവ് വന്നതിനു ശേഷം മുഴുവൻ തുകയും സർക്കാർ നൽകി. ജനങ്ങളുടെ മുന്നിൽ കോടതിയെ മോശക്കാരാക്കുന്നതിന് വേണ്ടിയാണോ കൂപ്പൺ എന്ന നിർദ്ദേശം മുന്നോട്ടുവച്ചതെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഇക്കാര്യത്തിൽ അറ്റോര്‍ണി ജനറല്‍ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കാട്ടാക്കടയിൽ പിതാവിനെയും മകളെയും മർദിച്ച സംഭവത്തിൽ കെഎസ്‌ആര്‍ടിസി സ്വീകരിച്ച നടപടികളിൽ തൃപ്‌തി രേഖപ്പെടുത്തിയ സിംഗിൾ ബെഞ്ച് ശിക്ഷ നടപടികൾ കാര്യക്ഷമമായി നടപ്പാക്കണം എന്നും വ്യക്തമാക്കി. മർദന ദൃശ്യങ്ങൾ ചിത്രീകരിച്ച ജീവനക്കാരനെ സുരക്ഷ കണക്കിലെടുത്ത് മറ്റൊരു യൂണിറ്റിലേക്ക് മാറ്റിയതായും സംഭവത്തിൽ സി.എം.ഡി പിതാവിനെയും മകളെയും നേരിട്ട് വിളിച്ച് മാപ്പ് പറഞ്ഞതായും കെ.എസ്.ആർ.ടി.സി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details