എറണാകുളം:2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (Kerala State Film Award 2022) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി (Kerala High Court) സര്‍ക്കാരിന്‍റെ വിശദീകരണം തേടി. 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ലിജേഷ് മുല്ലേഴത്ത് (Lijesh Mullezhath) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാൻ നിർദേശം നൽകിയ കോടതി ഹർജി വെള്ളിയാഴ്ച്ച (ഓഗസ്റ്റ്11) വീണ്ടും പരിഗണിക്കാനായി മാറ്റി.
ഇതിന് മുന്‍പ് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. ചലച്ചിത്ര അക്കാദമി (Chalachitra Academy) ചെയർമാൻ രഞ്ജിത്ത് (Director Ranjith) അവാർഡ് നിർണ്ണയത്തിൽ നിയമവിരുദ്ധമായി ഇടപെട്ടുവെന്നാണ് ഹർജിക്കാരന്‍റെ വാദം.
സംവിധായകൻ വിനയൻ (Director Vinayan) അടക്കമുള്ളവർ ഇതിനെതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ, അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ ഇടപെട്ടെന്നും ജൂറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും വിനയന്‍ ആരോപിച്ചിരുന്നു.
ജൂറി അംഗങ്ങളായ നേമം പുഷ്‌പരാജ് (Nemom Pushparaj), ജെൻസി ഗ്രിഗറി (Jancy Gregory) എന്നിവരുടെ ശബ്‌ദരേഖകളും തെളിവായി പുറത്തുവിട്ടിരുന്നു. അവാർഡ് നിർണ്ണയം സംബന്ധിച്ച വിവാദം കത്തി നിൽക്കെയാണ് ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരിക്കുന്നത്.