കേരളം

kerala

ETV Bharat / state

സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടാൻ എന്തവകാശം? സരിതയെ വിമർശിച്ച് ഹൈക്കോടതി - സരിത എസ് നായർ കേരള ഹൈക്കോടതി

തനിക്കെതിരായ പരാമർശങ്ങൾ രഹസ്യമൊഴിയിലുണ്ടെന്നും കേസ് സംബന്ധിച്ച കാര്യങ്ങൾക്ക് പകർപ്പ് ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും സരിത വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

kerala high court criticizes saritha s nair  saritha s nair plea  164 statement of swapna suresh  സ്വപ്‌നയുടെ രഹസ്യമൊഴി  സരിതയെ വിമർശിച്ച് ഹൈക്കോടതി  സരിത എസ് നായർ കേരള ഹൈക്കോടതി  സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് 164 മൊഴി
സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടാൻ എന്തവകാശം?; സരിതയെ വിമർശിച്ച് ഹൈക്കോടതി

By

Published : Jul 25, 2022, 3:18 PM IST

എറണാകുളം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് (164 Statement) ആവശ്യപ്പെടാൻ എന്തവകാശമെന്ന് സരിത എസ്.നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത വ്യക്തിക്ക് എങ്ങനെയാണ് രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെടാനാകുകയെന്നും വിമർശന സ്വരത്തിൽ കോടതി സരിതയുടെ അഭിഭാഷകനോട് ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജിയിൽ വിശദമായി വാദം കേൾക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

തനിക്കെതിരായ പരാമർശങ്ങൾ രഹസ്യമൊഴിയിലുണ്ടെന്നും കേസ് സംബന്ധിച്ച കാര്യങ്ങൾക്ക് പകർപ്പ് ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും സുപ്രീം കോടതിയുടെ മുൻകാല ഉത്തരവുകൾ ചൂണ്ടിക്കാട്ടി സരിത വാദിച്ചു. എന്നാൽ അത് അംഗീകരിക്കാത്ത കോടതി സരിതയുടെ ആരോപണമെല്ലാം ഭാവനയാകാം എന്ന് മറുപടി നൽകി. തുടർന്ന് നിലവിലെ കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ ഇ.ഡിയോട് ആവശ്യപ്പെട്ട കോടതി, സരിതയുടെ ഹർജി വിധി പറയാനായി മാറ്റി.

രഹസ്യമൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്‌നത്തിൽ സംശയ നിവാരണത്തിനായി കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കഴിഞ്ഞയാഴ്‌ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിക്കുന്നത് വരെ രഹസ്യമൊഴി പൊതുരേഖയല്ലെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. രഹസ്യമൊഴി പരിശോധിക്കാനുള്ള അധികാരം അന്വേഷണ ഏജൻസിക്ക് മാത്രമാണെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ രഹസ്യമൊഴിയുടെ പകർപ്പ് പുറത്തു നൽകാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്.

ABOUT THE AUTHOR

...view details