എറണാകുളം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റവോട്ട് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി. ഇരട്ടവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി വിധി. ഇരട്ടവോട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഹർജി പരിഗണിച്ച വേളയിൽ ഹൈക്കോടതി ഇലക്ഷൻ കമ്മിഷന് നിർദേശം നൽകിയിരുന്നു.
ഒറ്റവോട്ട് ഉറപ്പാക്കണമെന്ന് ഹൈക്കോടതി - election commission
സംസ്ഥാനത്ത് 38,586 ക്രമരഹിത വോട്ടർമാർ മാത്രമാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ. എന്നാൽ 4.34 ലക്ഷം ക്രമരഹിത വോട്ടർമാരുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
ഇരട്ട വോട്ടര്‍മാരെ കണ്ടെത്താന്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി, ഇത്തരത്തില്‍ കണ്ടെത്തിയവരുടെ പ്രത്യേകം പട്ടിക തയ്യാറാക്കും, വോട്ടര്‍ പട്ടികയ്ക്കൊപ്പം ഈ പട്ടികയും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും, ഇരട്ടവോട്ടുള്ളവരുടെ തിരിച്ചറിയൽ രേഖ ബൂത്തില്‍ വിശദമായി പരിശോധിക്കും, ഇരട്ടവോട്ടുള്ള വ്യക്തി താന്‍ ഒരു വോട്ട് മാത്രമാണ് ചെയ്തതെന്ന് പോളിങ് ബൂത്തില്‍വെച്ച് സത്യവാങ്മൂലം നല്‍കണം, ഇവരുടെ ഫോട്ടോ ബൂത്തില്‍വെച്ച് എടുക്കും, വിരലില്‍ പുരട്ടിയ മഷി ഉണങ്ങിയ ശേഷമെ ഇവരെ ബൂത്ത് വിടാന്‍ അനുവദിക്കു എന്നിവയായിരുന്നു നിർദേശങ്ങൾ. ഇത് അംഗീകരിച്ചാണ് കോടതി രമേശ് ചെന്നിത്തലയുടെ ഹർജി തീർപ്പാക്കിയത്. സംസ്ഥാനത്ത് 38,586 ക്രമരഹിത വോട്ടർമാർ മാത്രമാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണ്ടെത്തൽ. എന്നാൽ 4.34 ലക്ഷം ക്രമരഹിത വോട്ടർമാരുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
തപാൽ വോട്ടുകളുടെ സുരക്ഷിതത്വം ആവശ്യപ്പെട്ട് കെ മുരളീധരൻ, ദീപക് ജോയ്, ആനാട് ജയൻ തുടങ്ങിയ യുഡിഎഫ് സ്ഥാനാർഥികളുടെ ഹർജിയും കോടതി ഇന്ന് പരിഗണിച്ചു. പോസ്റ്റൽ വോട്ടുകൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കണം, പോസ്റ്റൽ ബാലറ്റ് പെട്ടികൾ സീൽ ചെയ്യുമ്പോൾ സ്ഥാനാർഥിയോ ഏജന്‍റോ ഉണ്ടാകണം, നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഹർജിയിന്മേൽ കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്.