കേരളം

kerala

ETV Bharat / state

പിഎഫ്ഐ ഹർത്താൽ കോടതിയലക്ഷ്യം; ഉരക്കുമുഷ്‌ടി ഉപയോഗിച്ച് നേരിടണമെന്ന് ഹൈക്കോടതി - പോപ്പുലര്‍ ഫ്രണ്ട് നടപടി കോടതീയലക്ഷ്യം

ഹർത്താലിന് ആഹ്വാനം ചെയ്യുന്ന വ്യക്തികളും പാർട്ടികളും ഏഴുദിവസം മുൻപ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് നൽകണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമായിട്ടാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്‌തത്.

Hartal  kerala high court against popular front hartal  pfi hartal in kerala  PFI hartal is contempt of court  Popular Front of India  NIA action against Popular Front of India  പിഎഫ്ഐ ഹർത്താൽ  പിഎഫ്ഐ ഹർത്താൽ കോടതീയലക്ഷ്യം  കേരള ഹൈക്കോടതി പോപ്പുലർ ഫ്രണ്ട് ഹർത്താൽ  മിന്നൽ ഹർത്താൽ നിയമവിരുദ്ധം  പോപ്പുലര്‍ ഫ്രണ്ട് നടപടി കോടതീയലക്ഷ്യം  പോപ്പുലർ ഫ്രണ്ട്
പിഎഫ്ഐ ഹർത്താൽ കോടതീയലക്ഷ്യം; ഉരക്കുമുഷ്‌ടി ഉപയോഗിച്ച് നേരിടൂവെന്ന് ഹൈക്കോടതി

By

Published : Sep 23, 2022, 12:56 PM IST

എറണാകുളം: മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത പോപ്പുലര്‍ ഫ്രണ്ട് നടപടി കോടതീയലക്ഷ്യം എന്ന് ഹൈക്കോടതി. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചു. പൊതു-സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ പൊലീസ് നടപടി ഉറപ്പാക്കണം. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണം. ഇതിന്‍റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപകമായ അക്രമം ഉണ്ടായ പശ്ചാത്തലത്തിൽ സ്വമേധയ കേസെടുത്തു കൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നടപടി. ഹർത്താൽ വിഷയം രാവിലെ തന്നെ പരിഗണിച്ച കോടതി അക്രമസംഭവങ്ങളെ നിശിതമായ ഭാഷയിൽ വിമർശിച്ചു.

മിന്നൽ ഹർത്താൽ അംഗീകരിക്കാൻ കഴിയില്ല. അത് നിയമവിരുദ്ധമാണ്. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹർത്താൽ. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായിട്ടുള്ള ഹർത്താൽ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. ഹർത്താൽ അനുകൂലികൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പൗരന്മാരുടെ ജീവിതം തടസപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്നും കോടതി നിരീക്ഷിച്ചു. വിഷയം ഹൈക്കോടതി 29ന് വീണ്ടും പരിഗണിക്കും

ഹർത്താലിന് ആഹ്വാനം ചെയ്യുന്ന വ്യക്തികളും പാർട്ടികളും ഏഴുദിവസം മുൻപ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് നൽകണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലവിലിരിക്കെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്‌തത്. 2019 ജനുവരി ഏഴിനാണ് ഹൈക്കോടതി മിന്നൽ ഹർത്താലുകൾക്ക് പൂട്ടിട്ടത്. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതായിരുന്നു ഉത്തരവ്.

എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാൻ വേണ്ടിയാണ് ഏഴ് ദിവസം മുൻപ് ഹർത്താലിന് പബ്ലിക് നോട്ടീസ് നൽകണമെന്ന് കോടതി ഉത്തരവിട്ടത്. ജനതാത്പര്യം സംരക്ഷിക്കുന്നതിനായി മുൻകൂർ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനും ജില്ല ഭരണകൂടങ്ങൾക്കും ഇതുവഴി സമയം ലഭിക്കും. ഈ നിർദേശങ്ങൾ ലംഘിച്ചുള്ള ഹർത്താലുകൾ നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം ഹർത്താലുകൾ ആഹ്വാനം ചെയ്യുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യതയുമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details