തിരുവനന്തപുരം: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ പാടില്ലെന്ന് ഹൈക്കോടതി. ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്‌ദാനങ്ങൾ നൽകരുതെന്നും സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന ഇല്ലെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
രണ്ട് തരം തീർഥാടകരെ സൃഷ്‌ടിക്കാനാകില്ല; ശബരിമലയിൽ ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും പാടില്ലെന്ന് ഹൈക്കോടതി - Helikerala
ശബരിമലയിലേക്ക് ഹെലികേരള എന്ന കമ്പനി ഹെലികോപ്റ്റർ സർവീസ് വാഗ്‌ദാനം ചെയ്‌ത് പരസ്യം നൽകിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം
![രണ്ട് തരം തീർഥാടകരെ സൃഷ്‌ടിക്കാനാകില്ല; ശബരിമലയിൽ ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും പാടില്ലെന്ന് ഹൈക്കോടതി ശബരിമല ഹെലികോപ്റ്റർ ഹെലികേരള ശബരിമല ശബരിമല ഹെലികോപ്റ്റർ സർവീസിനെതിരെ ഹൈക്കോടതി ശബരിമലയിൽ വിഐപി ദർശനം പാടില്ലെന്ന് ഹൈക്കോടതി നിലക്കലിലെ ഹെലിപ്പാട് Helicopter service in Sabarimala Kerala High court Helikerala Helikerala Service in Sabarimala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17128141-thumbnail-3x2-hc.jpg)
ശബരിമലയിലേക്ക് ഹെലികേരള എന്ന കമ്പനി ഹെലികോപ്റ്റർ സർവീസ് വാഗ്‌ദാനം ചെയ്‌ത സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവ്. നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണ്. ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്‌ടിക്കാനാകില്ലെന്നും ദേവസ്വം ബോർഡ് തീർഥാടകർക്കാണ് പരിഗണന നൽകേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.
കൂടാതെ നിലയ്‌ക്കലിലെ ഹെലിപ്പാട് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള താത്‌കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗം നിലയ്‌ക്കലിലേക്കും, നിലയ്‌ക്കൽ നിന്നും പമ്പയിലേക്ക് കാർ മാർഗവും, അവിടെ നിന്നും ഡോളിയിൽ സന്നിധാനത്തുമെത്തിച്ച് വിഐപി ദർശനം ഒരുക്കുമെന്നായിരുന്നു ഹെലികേരള കമ്പനിയുടെ പരസ്യം.