എറണാകുളം:സംസ്ഥാന സർക്കാറിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഫലപ്രഖ്യാപന വേളയിൽ സ്വീകരിച്ചത് പോലെ പ്രചാരണ വേളയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ല. ഇത് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമാക്കിയെന്നും കോടതി വിമർശിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്ന് സർക്കാർ മറുപടി നൽകിയെങ്കിലും കണ്ണടച്ച് ഇരുട്ടാക്കരുതെന്നായിരുന്നു കോടതിയുടെ മറുപടി .
തെരഞ്ഞെടുപ്പ് പ്രചാരണം കൊവിഡ് രൂക്ഷമാക്കി; സർക്കാർ കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് ഹൈക്കോടതി
ഫലപ്രഖ്യാപന വേളയിൽ സ്വീകരിച്ചത് പോലെ പ്രചാരണ വേളയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെന്നും കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ സമാന സാഹചര്യം ഫലപ്രഖാപന വേളയിലും ഉണ്ടാകുമായിരുന്നുവെന്നും വിമർശനം.
സർക്കാർ കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് ഹൈക്കോടതി
കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ സമാന സാഹചര്യം ഫലപ്രഖാപന വേളയിലും ഉണ്ടാകുമായിരുന്നു. ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വീഴ്‌ച വരുത്തിയെന്നും കോടതി വിമർശിച്ചു. വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തീർപ്പാക്കിയായിരുന്നു കോടതിയുടെ പരാമർശം.